ന്യൂദൽഹി: രാജ്യത്ത് മൃഗസംരക്ഷണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെവിന് പീറ്റേഴ്സണ്.
പ്രോജക്ട് ടൈഗറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി കര്‍ണ്ണാടകയില്‍ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇതിന്റെ പേരിലാണ് മൃഗസംരക്ഷണ പ്രവര്ത്തകന് കൂടിയായ ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സണ് മോദിയെ പുകഴ്തത്തി ട്വീറ്റ് ചെയ്തത്. തന്റെ ട്വീറ്റില്‍ മോദിയെ ‘ലോകനേതാവ്’ എന്നും ‘ഹീറോ’ എന്നും കെവിൻ വിശേഷിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ആഫ്രിക്കയിലെയും കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന സോറൈയ് എന്ന ചാരിറ്റി സംഘടനയുടെ പ്രവര്ത്തകന് കൂടിയാണ് കെവിൻ പീറ്റേഴ്സൺ. കെവിന് പീറ്റേഴ്സണ് മോദിയെ അഭിനന്ദിച്ച് നടത്തിയ ട്വീറ്റ് വായിക്കാം:
“പ്രതീകാത്മകം! വന്യമൃഗങ്ങളെ ആരാധിക്കുകയും അവയുടെ സ്വഭാവിക ആവാസ വ്യവസ്ഥയിൽ അവയ്ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുമ്പോൾ ആവേശഭരിതനാവുന്ന ലോകനേതാവ്.
ഓർക്കുക, തന്റെ കഴിഞ്ഞ ജന്മദിനത്തിന് ചീറ്റകളെ കാട്ടിലേയ്ക്ക് വിട്ട ഹീറോ, നരേന്ദ്രമോദി”. ഈ ട്വീറ്റിന് ഏകദേശം 10,000നടുത്ത് റീട്വീറ്റുകളും 82,000 ലൈക്കുകളും ലഭിച്ചിരുന്നു.
കഴിഞ്ഞ മാസം ന്യൂദൽഹിയിന് നടന്ന ജി 20 ഉച്ചകോടിയില്‍ കെവിന് പീറ്റേഴ്സണ് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: