ന്യൂദല്‍ഹി : കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300 മടങ്ങ് വര്‍ധിച്ചതായി ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് . 2014ലെ 350 സ്റ്റാര്‍ട്ടപ്പുകളെ അപേക്ഷിച്ച് 90,000ത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ന് രാജ്യത്തുള്ളതെന്ന് രാഷ്ട്രപതി ഭവനില്‍ നടന്ന ദേശീയ ഇന്നൊവേഷന് അവാര്‍ഡ് ദാന ചടങ്ങില്‍ ഡോ. സിംഗ് പറഞ്ഞു. ഇതില്‍ 100ലേറെ യൂണികോണുകളുണ്ട്.
ഒരു ബില്യണ്‍ ഡോളറിലേറെ മൂല്യമുളള സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണുകളെന്നറിയപ്പെടുന്നത്.
ബയോടെക് സ്റ്റാര്‍ട്ടപ്പുകളും ഇക്കാലയളവില്‍ 50ല്‍ നിന്ന് ആറായിരമായി ഉയര്‍ന്നതായി മന്ത്രി അടിവരയിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2016ലെ പ്രത്യേക സ്റ്റാര്‍ട്ടപ്പ് പദ്ധതിയും ബഹിരാകാശ, ബയോടെക് മേഖലകള്‍ സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തതുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഔപചാരിക വിദ്യാഭ്യാസവും കഴിവുകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് അവാര്‍ഡ് ജേതാക്കള്‍ തെളിയിച്ചതായി മന്ത്രി പറഞ്ഞു. ഇന്നൊവേഷന് അവാര്‍ഡ് ജേതാക്കളെ ഡോ. സിംഗ് പ്രശംസിച്ചു. വിവിധ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ നല്‍കിയത്. പുരസ്കാര ജേതാക്കളില്‍ രണ്ട് പേര് പത്മശ്രീ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: