കോഴിക്കോട്: സാമൂഹ്യ സമരസതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരം ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബിജെപി നടത്തിയ സ്നേഹയാത്രയ്ക്ക് ഊഷ്മളമായ സ്വീകരണം. ബിജെപി പ്രവര്‍ത്തകര്‍ ക്രൈസ്തവ വീടുകളിലെത്തി പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ സന്ദേശം നല്കി. സമ്പര്‍ക്ക പരിപാടി സാമൂഹ്യസമരസതയ്ക്ക് വേണ്ടിയുള്ളതാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു.
മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ഇടതു വലതു മുന്നണികളുടെ പതിറ്റാണ്ടുകളായുളള ശ്രമം പരാജയപ്പെടുകയാണ്. കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി വികസനത്തിനായി മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. എ.കെ. ആന്റണിയുടെ മകനു പോലും കോണ്‍ഗ്രസ് തീവ്ര ഇടതുപക്ഷങ്ങളോട് ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കുകയാണെന്ന് പറയേണ്ടി വരുന്നത് ബിജെപിയുടെ കുറ്റമല്ല. അത് കോണ്‍ഗ്രസിന്റെ സ്വയംകൃതാനര്‍ഥമാണ്.
ബിജെപി സ്നേഹത്തിന്റെ സന്ദേശം കൈമാറുന്നതില്‍ അവര്‍ വെപ്രാളപ്പെടുന്നതെന്തിനാണ്. ബിജെപിയുടെ നിലപാടിന്റെ പേരിലാണ് ആളുകള്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കേവലം ഒരു ശതമാനം വോട്ടുണ്ടായിരുന്ന ത്രിപുരയില്‍ മാറ്റംവന്നു. 15 ശതമാനം വരെ വോട്ട് നേടിയ കേരളത്തിലും മാറ്റമുണ്ടാക്കാന്‍ കഴിയും. അതിന് എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം തേടുകയാണ്, സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: