Categories: Kerala

‘മഹാഗുരുവര്‍ഷം 2024’ സംഘടിപ്പിക്കാനൊരുങ്ങി പന്മന ആശ്രമം; ചട്ടമ്പിസ്വാമി മഹാസമാധി ശതാബ്ദി ആചരണം 19 മുതല്‍

Published by

കൊല്ലം: ചട്ടമ്പിസ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന് പന്മന ആശ്രമത്തില്‍ 19ന് തുടക്കമാകും. ‘മഹാഗുരുവര്‍ഷം 2024’ എന്ന പേരില്‍ 2024 മേയ് എട്ടുവരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആചാര്യസംഗമം, ശില്പശാലകള്‍, ജ്ഞാന സംവാദങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നിശ്ചയിച്ചിട്ടുണ്ട്.

19ന് രാവിലെ 10.30ന് ആശ്രമ സ്ഥാപകന്‍ കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് മഹാത്മാഗാന്ധി സ്മാരകമന്ദിരം ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. സുജിത് വിജയന്‍പിള്ള എംഎല്‍എ അധ്യക്ഷത വഹിക്കും. 20ന് രാവിലെ പത്തിന് ‘പ്രകൃതിയും ആരോഗ്യവും’ എന്ന വിഷയത്തില്‍ ശാസ്ത്ര സെമിനാര്‍ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.ജി.എം. നായര്‍ അധ്യക്ഷത വഹിക്കും.

21ന് സ്വാമി നിര്‍മലാനന്ദഗിരി അനുസ്മരണസമ്മേളനം മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. 22ന് രാവിലെ 10.30ന് മഹാസമാധി സമ്മേളനവും മഹാസമാധി ശതാബ്ദി ആചരണവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ വിദ്യാധിരാജ സന്ദേശം നല്‍കും. കേന്ദ്രമന്ത്രി വി. മുരളീധരനാണ് മുഖ്യാതിഥിയാകും.

22ന് 2.30ന് മഹാസമാധി ദിവ്യജ്യോതി പ്രയാണം വൈകിട്ട് 6.15-ന് ദീപപ്രോജ്വലനവും നടക്കും. 23ന് ത്രിപുരസുന്ദരീദേവിയുടെ വാര്‍ഷികപൂജയും മഹാഗുരുവര്‍ഷം പാരായണ സമാരംഭവും ഹൈദരാബാദ് സര്‍വജ്ഞപീഠം മഠാധിപതി കാന്‍ഷിസ്വാമി ഉദ്ഘാടനം ചെയ്യും. കേരള പുരാണപാരായണ സംഘടന സംസ്ഥാന പ്രസിഡന്റ് ആമ്പാടി സുരേന്ദ്രന്‍ അധ്യക്ഷനാകും.

24ന് വൈകിട്ട് 4.30ന് ‘വേദാധികാരനിരൂപണം’ സെമിനാര്‍ മന്ത്രി കെ.എന്‍. ബാലഗോപാലും 25ന് രാവിലെ 10.30ന് കര്‍ഷകസംഗമം ഡോ. നിരഞ്ജന്‍ഭായി വര്‍മയും ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് 4.30ന് സാംസ്‌കാരിക സമ്മേളനം ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിക്കല്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനാകും.

27ന് വൈകിട്ട് 4.30ന് വേദാധികാര പ്രതിഷ്ഠാപനസഭ ചെന്നൈ വിഷ്ണു മോഹന്‍ ഫൗണ്ടേഷനിലെ സ്വാമി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 10ന് സ്വാമി ചിദാനന്ദപുരിയുടെയും വൈകിട്ട് അഞ്ചിന് ഏവൂര്‍ സൂര്യകുമാറിന്റെയും പ്രഭാഷണം. 29ന് രാവിലെ 10ന് ശ്രീ എം പങ്കെടുക്കുന്ന സത്സംഗം. വിവിധ ദിവസങ്ങളില്‍ വൈകിട്ട് വിവിധ കലാപരിപാടികളും ശതാബ്ദി ആചരണത്തിന്റെ ഭാഗമായി നടക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക