കൊച്ചി : വ്യാഴാഴ്ചയ്ക്കുള്ളില്‍ കെഎസ്ആര്‍ടിസി പെന്ഷന് നല്‍കണമെന്ന് താക്കീത് നല്കി ഹൈക്കോടതി. പെന്ഷന് വീണ്ടും മുടങ്ങിയ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
വ്യാഴാഴ്ച്ചക്കകം പെന്ഷന് നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാം മാസവും അഞ്ചാം തീയതിക്കുള്ളില്‍ പെന്ഷന് നല്‍കണമെന്നാണ് ഹൈക്കോടതി മുമ്പ് ഉത്തരവിട്ടത്. എന്നാല്‍ ഇത് പാലിക്കപ്പെടാതായതോടെ ജീവനക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: