ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് നിരക്ക് വീണ്ടും ഉയരുന്നു. ഒരു ദിവസത്തിനിടെ 5,580 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 6.91 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണത്തിലും വര്‍ധനവ്.
കഴിഞ്ഞ ദിവസങ്ങളില്‍ 3.39 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് പിന്നീട് 5.63 ശതമാനമാവുകയും അതാണ് ആറ് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ന് സംസ്ഥാനങ്ങളില്‍ കോവിഡ് അവലോകന യോഗങ്ങളും വിളിച്ചുചേര്‍ത്തിട്ടുണ്ട്. ദല്‍ഹി, മഹാരാഷ്‌ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ളത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനങ്ങളോട് പരിശോധനയുടെ എണ്ണം കൂട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. യോഗത്തിലെ തീരുമാന പ്രകാരം ഇന്ന് സംസ്ഥാനങ്ങളില്‍ കോവിഡ് അവലോകനം തുടരുകയാണ്. ആശുപത്രികളിലെ സൗകര്യം, വാക്‌സിനേഷന്‍ തോത്, മറ്റ് പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാം യോഗത്തില്‍ മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: