തിരുവനന്തപുരം: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ യാത്രക്കാരെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ മലയാളി ബന്ധം സംബന്ധിച്ച അന്വേഷണം കേരളാ പോലീസും കേന്ദ്ര ഏജന്‍സികളും ശക്തമാക്കി. പോപ്പുലര്‍ഫ്രണ്ട് കേന്ദ്രമായ ഷഹീന്‍ബാഗ് സ്വദേശിയായ ഷാരൂഖിന് ദല്‍ഹിയിലെ മലയാളികളുമായി ബന്ധമുണ്ടോയെന്നാണ് സംശയം. ഷഹീന്‍ബാഗ്, ജാമിയാമിലിയ, നിസാമുദ്ദീന്‍ ഭാഗങ്ങളില്‍ മലയാളി സാന്നിധ്യം ഏറെയാണ്. കേസുമായി ബന്ധപ്പെട്ട് ചിലരെ കേരളാ പോലീസ് ചോദ്യം ചെയ്യലിന് വിധേയമാക്കിയിട്ടുണ്ട്.
ഷാരൂഖ് സെയ്ഫി മുമ്പും കേരളത്തില്‍ എത്തിയിട്ടുണ്ടാവാമെന്ന സംശയത്തില്‍ അന്വേഷണ സംഘം. ഇക്കാര്യം ഉറപ്പായിട്ടില്ലെങ്കിലും സെയ്ഫിയുടെ യാത്രയും മറ്റും പരിശോധിച്ചതോടെയാണ് ഇത്തരമൊരു സംശയം ഉടലെടുത്തത്.
മാര്‍ച്ച് 31ന് പുറപ്പെട്ട് ഏപ്രില്‍ രണ്ടിന് രാവിലെ ഷൊര്‍ണൂരിലെത്തിയ ഷാരൂഖ് പന്ത്രണ്ട് മണിക്കൂറിലധികം ഇവിടെ തങ്ങിയിട്ടുണ്ട്. ഷാരൂഖില്‍ നിന്ന് ലഭിച്ച ഫോണില്‍ നിന്നും അവസാനം വിളിച്ച നമ്പറുകളൊന്നും തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നത് ഗൗരവകരമാണ്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ബങ്കുണ്ടായിട്ടും രണ്ടു കിലോമീറ്റര്‍ അകലെയുള്ള പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്.
ഷഹീന്‍ബാഗില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ട ഷാരൂഖ് ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ലോക്കല്‍ ടിക്കറ്റ് എടുത്ത് കേരളത്തിലേക്ക് ട്രെയിന്‍ കയറിയത്. മറ്റാരെങ്കിലും ഷാരൂഖിനൊപ്പം ഇവിടെ ഉണ്ടായിരുന്നോ എന്നറിയാന്‍ ന്യൂദല്‍ഹി സ്റ്റേഷനിലേയും സമീപത്തെയും സിസിടിവി ദൃശ്യങ്ങളും പോലീസും ഐബിയും പരിശോധിച്ചിട്ടുണ്ട്. ഷഹീന്‍ബാഗില്‍ ഷാരൂഖിന്റെ പിതാവില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരങ്ങളുമായി യോജിക്കുന്ന പെരുമാറ്റമല്ല ഇയാളില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. നല്ല പരിശീലനം ലഭിച്ചയാളാണ് ഷാരൂഖെന്നാണ് പോലീസ് അനുമാനം.
്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: