ന്യൂദല്‍ഹി: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് സംബന്ധിച്ച് എന്‍ ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഷാരൂഖ് സെയ്ഫിയുടെ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്നും കേരളത്തില്‍ മാത്രമായി അന്വേഷണം ഒതുക്കാനാകില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേസന്വേഷണം എന്‍ ഐഎയ്ക്ക് വിടുമെന്ന് ഏതാണ്ടുറപ്പായി. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകും.
ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഷാരൂഖ് സെയ്ഫി ദല്‍ഹിയില്‍ നിന്നും ഷൊര്‍ണ്ണൂരിലാണ് വണ്ടി ഇറങ്ങിയത്. തീവെയ്ക്കാനുള്ള പെട്രോള്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്ത പെട്രോള്‍ ബങ്കില്‍ നിന്നും വാങ്ങുന്നതിന് പകരം കുറെക്കൂടി അകലെയുള്ള മറ്റൊരു പെട്രോള്‍ ബങ്കില്‍ നിന്നാണ് വാങ്ങിയത്. ഇതിനായി ഷാരൂഖ് സെയ്ഫിയെ പെട്രോള്‍ ബങ്കിലേക്ക് കൊണ്ടുപോവുകയും തിരികെ കൊണ്ടുവരികയും ചെയ്ത ഓട്ടോക്കാരനെ കണ്ടെത്തിയിട്ടുള്ളതായി പറയുന്നു.
തീവണ്ടിയിലെ ബോഗിയില്‍ തീവെച്ചതിന് ശേഷം ഇദ്ദേഹം അതേ തീവണ്ടിയില്‍ പോവുകയും കണ്ണൂരില്‍ തീവണ്ടിയിറങ്ങി പകല്‍ ഒളിച്ചിരിക്കുകയും ചെയ്തു. ഇതിനെല്ലാം ഷാരൂഖ് സെയ്ഫിയ്ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു.
ഷാരൂഖ് സെയ്ഫി നടത്തിയ ചാറ്റുകള്‍, ബാങ്ക് അക്കൗണ്ടിലെ വിശദാംശങ്ങള്‍, മൊബൈല്‍ ഫോണ്‍ വഴി നടത്തിയ ആശയവിനിമയങ്ങള്‍ എന്നിവയെല്ലാം മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്തുകൊണ്ട് ഷാരൂഖ് കേരളം തന്നെ തെരഞ്ഞെടുത്തു? ഇദ്ദേഹത്തിന് കേരളത്തില്‍ ആരൊക്കെയുമായി ബന്ധങ്ങളുണ്ട്? ഇയാളെ കേരളത്തില്‍ സഹായിക്കുന്നത് ആരൊക്കെ? -ഇതിനെല്ലാം ഉത്തരങ്ങള്‍ കണ്ടെത്തണം. കേരള പൊലീസ് അവരുടെ ചില റിപ്പോര്‍ട്ടുകള്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. ദല്‍ഹി പൊലീസ്, മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് എന്നിവയുമായി എന്‍ഐഎ സംസാരിച്ചിട്ടുണ്ട്.
താന്‍ തനിയെ അപ്പോള്‍ തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ചെയ്ത കുറ്റകൃത്യമെന്ന ഷാരൂഖ് സെയ്ഫിയുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കാനാവില്ല. കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് കേരളത്തില്‍ വന്ന് ഇയാള്‍ ഈ അതിക്രമം കാണിച്ചത്. പ്രതിക്ക് നിരവധി പേരുടെ സഹായം ലഭിച്ചതായി തന്നെ എന്‍ ഐഎ സംശയിക്കുന്നു. മഹാരാഷ്ട്രയില്‍ രത്നഗിരിയില്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടത് ആംബുലന്‍സ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പിച്ചിട്ടാണെന്നത് പ്രതിയുടെ അനായാസം കുറ്റകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥയാണ് വെളിപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: