ബന്ദിപ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിലെയും തമിഴ്നാട്ടിലെയും ബന്ദിപ്പൂർ, മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ചു. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദർശിച്ച അദ്ദേഹം പാപ്പാന്മാരുമായും കാവടികളുമായും ഇടപഴകുകയും ആനകൾക്ക് ഭക്ഷണം നൽകുകയും ചെയ്തു. ഓസ്കാർ പുരസ്കാരം നേടിയ ദ എലിഫന്റ് വിസ്പറേഴ്സ് എന്ന ഡോക്യുമെന്ററിയിലെ ആനപാലകരുമായും പ്രധാനമന്ത്രി സംവദിച്ചു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു.
“സുന്ദരമായ ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ രാവിലെ ചിലവഴിച്ചു, ഇന്ത്യയുടെ വന്യജീവികളുടെയും പ്രകൃതി ഭംഗിയുടെയും വൈവിധ്യത്തിന്റെയും ഒരു നേർക്കാഴ്ച ലഭിച്ചു.”
“ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ നിന്നുള്ള ചില കാഴ്ചകൾ.”
“മുതുമല കടുവാ സങ്കേതത്തിലെ ഗംഭീര ആനകൾക്കൊപ്പം.”
“വിസ്മയജനകമായ ബൊമ്മനെയും ബെല്ലിയെയും ബൊമ്മിയും രഘുവും കണ്ടുമുട്ടുന്നതിൽ എന്തൊരു സന്തോഷം.”
മൈസൂരു സർവകലാശാലയിൽ ‘പ്രോജക്ട് ടൈഗറിന്റെ 50-ാം വാർഷിക അനുസ്മരണ’ പരിപാടി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വലിയ പൂച്ചകൾക്കായുള്ള അന്താരാഷ്ട്ര സഖ്യത്തിനും (ഐബിസിഎ) പ്രധാനമന്ത്രി തുടക്കംകുറിച്ചു. കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ (അമേരിക്കന്‍ സിംഹം), ജാഗ്വാര്‍ (അമേരിക്കന്‍ കടുവ), ചീറ്റ എന്നീ ജീവിവർഗങ്ങള്‍ക്ക് അഭയം നല്കുന്ന അംഗത്വമുള്ള റേഞ്ച് രാജ്യങ്ങളോടൊപ്പം ഇവയുടെ സംരക്ഷണത്തിലും പരിപാലനത്തിലും ഐബിസിഎ ശ്രദ്ധ കേന്ദ്രീകരിക്കും.
കടുവ സംരക്ഷണകേന്ദ്രങ്ങളുടെ നടത്തിപ്പു കാര്യക്ഷമത വിലയിരുത്തലിന്റെ അഞ്ചാം ചക്രത്തിന്റെ സംഗ്രഹ റിപ്പോർട്ടായ ‘അമൃത് കാൽ കാ വിഷൻ ഫോർ ടൈഗർ കൺസർവേഷൻ’ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം പ്രകാശനം ചെയ്യുകയും കടുവകളുടെ എണ്ണം പ്രഖ്യാപിക്കുകയും അഖിലേന്ത്യ കടുവ കണക്കെടുപ്പിന്റെ (അഞ്ചാം ചക്രം) സംഗ്രഹറിപ്പോർട്ട് പുറത്തിറക്കുകയും ചെയ്തു. പ്രോജക്ട് ടൈഗർ 50 വർഷം പൂർത്തിയാക്കിയതിന്റെ സ്മരണിക നാണയവും അദ്ദേഹം പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: