ഹൈദരാബാദ് : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കര്‍ണ്ണാടകയിലെത്തിയ പ്രധാനമന്ത്രി ബന്ദിപ്പുര്‍ കടുവാസങ്കേതം സന്ദര്‍ശിച്ചു. കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാര്‍ഷികം ഉദ്ഘാടനത്തിനായി ബന്ദിപുരിലെത്തിയതാണ് അദ്ദേഹം. ബന്ദിപ്പൂരിലെത്തിയ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്‌ളാഷ് ടീ ഷര്‍ട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് മോദി കടുവ സങ്കേതത്തില്‍ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മോദിയുടെ സന്ദര്‍ശനാര്‍ഥം മുതുമല മേഖലയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വ്യാഴാഴ്ചമുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തെപ്പേക്കാട് ആനവളര്‍ത്തുക്യാമ്പിലെ മുഴുവന്‍സ്ഥലങ്ങളിലും കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബന്ദിപുര്‍ കടുവസംരക്ഷണപരിപാടിയില്‍ വെച്ച് പ്രധാനമന്ത്രി ദേശീയ കടുവ സെന്‍സസ് പുറത്തുവിടും. കടുവ സംരക്ഷണത്തിനായി കേന്ദ്രത്തിന്റെ വിവിധ പദ്ധതികളും പ്രഖ്യാപിച്ചേക്കും. ബന്ദിപ്പുര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. ഇന്ദിരാഗാന്ധിയാണ് ആദ്യമെത്തിയ പ്രധാനമന്ത്രി.
ബന്ദിപ്പൂരിലെ സഫാരിക്കുശേഷം സമീപത്തെ തമിഴ്‌നാട്ടിലെ മുതുമലൈ കടുവസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ‘എലിഫന്റ് വിസ്പറേഴ്‌സ്’ എന്ന ഡോക്യുമെന്ററിയില്‍ അഭിനയിച്ച ബൊമ്മന്‍-ബെല്ലി ദമ്പതിമാരെ പ്രധാനമന്ത്രി ആദരിക്കും. തുടര്‍ന്ന് 10.30-ഓടെ മൈസൂരുവിലെത്തി ‘പ്രോജക്ട് ടൈഗര്‍’ പദ്ധതിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കും. കര്‍ണാടക സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാലയിലാണ് വാര്‍ഷികാഘോഷം. ഉച്ചയോടെ പ്രധാനമന്ത്രി ദല്‍ഹിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: