തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ. സുധാകരന് കുഴിയാനയെന്ന് വിളിച്ചത് അനില്‍ ആന്റണിയെ ആണെങ്കില്‍ മുതിര്‍ന്ന നേതാവായ എ.കെ.ആന്റണിയും കുഴിയാനയല്ലേ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കെ.സുധാകരന്റെ സൈബര്‍ സംഘമാണ് എ.കെ. ആന്റണിയെ ആക്രമിക്കുന്നത്. ബിജെപിയിലേക്ക് ഇനിയും നേതാക്കള്‍ വരും. അരിക്കൊമ്പനാണെന്ന് കരുതി പിടിച്ചത് കുഴിയാനയെ ആണെന്ന സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തീവണ്ടിയിലെ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്. കേന്ദ്ര ഏജന്‍സി പിടികൂടിയ പ്രതികളെ കേരള പോലീസിന് കൈമാറുകയായിരുന്നു. ‘കേന്ദ്ര ഏജന്‍സികള്‍ അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാറില്ല. അത് പുറത്തുവരുന്നത് പങ്കാളികളായ മറ്റുള്ളവര്‍ക്ക് സഹായകരമാകും.
പ്രതിയെ കണ്ടെത്താന്‍ കേന്ദ്ര ഏജന്‍കളുടെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിവസങ്ങള്‍ക്കകം പ്രതിയെ മഹാരാഷ്ട്രയില്‍ പിടികൂടിയതും കേരള പോലീസിന് ഏല്‍പ്പിച്ച് നല്കിയതും. ട്രെയിനിന് നേരെയുണ്ടായ ഈ ആക്രമണം. ആശങ്കയുണ്ടാക്കുന്നതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
സംഭവം നടന്ന് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രെയിനില്‍ നിന്ന് ചാടി എന്ന് പറയപ്പെടുന്നവരുടെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചത്. സംഭവത്തിന് ശേഷം പ്രതി കേരളം വിടുകയും ചെയ്തു. അധികൃതരുടെ ഭാഗത്തു നിന്നും വേണ്ടത്ര നടപടികള്‍ ഉണ്ടാകാത്തതുകൊണ്ടാണിത്. പോലീസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
സംഭവത്തില്‍ ഇപ്പോഴും ദുരൂഹതകള്‍ തുടരുകയാണ്. വിവിധ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തികഴിഞ്ഞു. കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കേണ്ടതുണ്ടോ എന്നത് ആഭ്യന്തര മന്ത്രാലയമാണ് തീരുമാനിക്കേണ്ടത്. അതിന്റേതായ ഘട്ടത്തില്‍ അവര്‍ തന്നെ നിലപാടെടുക്കുമെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: