ജയ്പൂര്‍: രാജ്യം വിശ്വ ഗുരുവാകുക എന്നതിനര്‍ത്ഥം എല്ലാ മേഖലയും പൂര്‍ണതയിലെത്തുക എന്നതാണെന്ന് ഡോ. മോഹന്‍ ഭാഗവത് രാഷ്ട്രീയ സ്വയംസേവക് സംഘ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജ്യത്തെ ഒരു വിഭാഗവും പന്തള്ളപ്പെച്ചവരോ ദുര്ഹലരോ ആയിക്കൂടാ. ഭാരതം ലോകഗുരു ആകണമെങ്കില്‍, എല്ലാവരും ശക്തരായിരിക്കണം. സമൂഹം മുഴുവന്‍ എന്റേതാണെന്ന കാഴ്ചപ്പാട് ഉണ്ടാകണം.രാഷ്ട്രീയ സേവാ സംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സേവനം മനുഷ്യത്വത്തിന്റെ സ്വാഭാവിക പ്രകടനമാണ്.സത്യത്തിന്റെ നേരിട്ടുള്ള സാക്ഷാത്കാരമാണ് സേവനം. ഈ അര്‍ത്ഥത്തില്‍ സേവനമാണ് സൗഹാര്‍ദ്ദത്തിന്റെ മാര്‍ഗ്ഗം.രാഷ്ട്രസുരക്ഷ പോലെ തന്നെ പ്രധാനമാണ് ദേശവാസികളുടെ സേവനവും. സേവനത്തിന്റെ മന്ത്രം നമ്മുടെ രാഷ്ട്രത്തില്‍ ആദ്യ നാളുകള്‍ മുതലേ ഉണ്ട്. സേവനം സ്വാര്‍ത്ഥമല്ല, മത്സരവുമല്ല. തെക്കന്‍ പ്രവിശ്യകളില്‍ സന്യാസിമാര്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മിഷനറിമാരുടെ സേവനത്തേക്കാള്‍ കൂടുതലാണ്. മോഹന്‍ ഭാഗവത് പറഞ്ഞു.
ജയ്പൂരില്‍ നടക്കുന്ന മൂന്നാമത് സേവാ സംഗമത്തില്‍ രാജ്യത്തെ 800 ലധികം സന്നദ്ധ സേവന സംഘടനകളുടെ 3,000 പ്രതിനിധികള്‍ പ്രതിനിധികള്‍ പങ്കെടുക്കുണ്ട്.വിദ്യാഭ്യാസം, ആരോഗ്യം, സ്വാശ്രയത്വം, സാമൂഹിക വിഷയങ്ങള്‍ എന്നിവയില്‍ സേവാസംഗമത്തില്‍ ചര്‍ച്ച നടക്കും.സേവാഭാരതിയുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളെ സമന്വയിപ്പിച്ച് യോജിപ്പും കഴിവും സ്വാശ്രയത്വവുമുള്ള ഒരു സമൂഹവും സമൃദ്ധമായ ഇന്ത്യയും കെട്ടിപ്പടുക്കുക എന്നതാണ് സേവാ സംഘത്തിന്റെ പ്രധാനവും അടിസ്ഥാനപരവുമായ ലക്ഷ്യം.
2010ല്‍ ബെംഗളൂരുവിലാണ് സേവാഭാരതിയുടെ ആദ്യ സേവാസംഗമം സംഘടിപ്പിച്ചത്. ‘മാറ്റം’ എന്നതായിരുന്നു അതിന്റെ മുദ്രാവാക്യം, 980 പ്രതിനിധികള്‍ പങ്കെടുത്തു. 2015ല്‍ ‘സമരസ് ഭാരത്, സമര്‍ത്ഥ ഭാരതം’ എന്ന മുദ്രാവാക്യവുമായി ന്യൂഡല്‍ഹിയില്‍ രണ്ടാമത് സേവാസംഗമം നടന്നു. ഏകദേശം 3,500 പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു.
മൂന്നാമത് സേവാസംഗമത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാലെ, സഹസര്‍കാര്യവാഹ് സി ആര് മുകുന്ദ് , സുരേഷ് ജോഷി, സംരംഭകന് നര്‍സി റാം കുലരിയ, സ്വാമി മാധവാനന്ദ് , സ്വാമി മഹേശ്വരാനന്ദ, ,പാര്‍ലമെന്റ് അംഗം ദിയാ കുമാരി, വ്യവസായി അശോക് ബഗ്ല എന്നിവര്‍ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: