ന്യൂദല്‍ഹി: കോണ്‍ഗ്രസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് ആന്ധ്ര മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി. നാലു തവണ നിയമസഭാ സാമാജികനായ താന്‍ ഒരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടി വിടമെന്ന് കരുതിയതല്ല. താന്‍ ബിജെപിയുടെ ഭാഗമായത്ത് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്ന തെറ്റായ തീരുമാനങ്ങളുടെ ഫലമാണ്. അംഗത്ത്വം സ്വീകരിച്ചതിനു പിന്നാലെ ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകായായിരുന്നു അദേഹം.
ഇത് രാജ്യത്ത് പാര്‍ട്ടിക്കുണ്ടാക്കുന്ന തകര്‍ച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണമാണ്. ഇത് ഒരു സംസ്ഥാനത്തിന്റെ കാര്യമല്ല, രാജ്യത്തൊട്ടാകെ പാര്‍ട്ടി നശിക്കുകയാണ്. പല സംസ്ഥാനങ്ങളിലും തിരിച്ചുവരവിനു പോലും കോണ്‍ഗ്രസിന് സാധ്യതയില്ലെന്നും അദേഹം പറഞ്ഞു.
ഇന്ന് പാര്‍ട്ടിക്ക് ജനസംമ്പര്‍ക്കം കുറയുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍ മുതിര്‍ന്ന നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കാനും തയ്യാറല്ല. ‘പഴയ ഒരു ചൊല്ലുണ്ട് – എന്റെ രാജാവ് വളരെ ബുദ്ധിമാനാണ്, അദ്ദേഹം സ്വന്തമായി ചിന്തിക്കുകയുമില്ല, ആരുടെയും ഉപദേശം കേള്‍ക്കുകയുമില്ല.’ അധികാരവും നേതൃത്ത്വവും കഷ്ട്ടപ്പെട്ട് അധ്വാനിച്ച് നേടിയെടുക്കുന്നതാണ്. അത് വെറുതെ ലഭിക്കില്ല. കഴിവുള്ളവര്‍ നയിച്ചാലെ വളര്‍ച്ചയുണ്ടാകുവെന്നും അദേഹം പറഞ്ഞു.
ബാര്‍ബറുടെ കൈയില്‍ കത്രികയുണ്ടെന്ന് കരുതി അയള്‍ക്ക് തുണി അളന്നമുറിച്ച് തയ്യക്കാനാകില്ല, അതിന് തയ്യല്‍ക്കാരന്‍ തന്നെ വേണം. നേതാക്കള്‍ തമ്മില്‍ സംമ്പര്‍ക്കമില്ലാത്തതിനാല്‍ ആര്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് കോണ്‍ഗ്രസ്സിന്റെ കേന്ദ്ര നേതൃത്ത്വത്തിന് അറിയില്ല. ശരിക്കുള്ള നേതാവ് അണികളെ മനസ്സിലാക്കി പ്രവര്‍ത്തിക്കും എന്നാല്‍ ഇന്ന് കോണ്‍ഗ്രസില്‍ നടക്കുന്നത് ഇതിന് വിപരീതമാണെന്നും കിരണ്‍ കുമാര്‍ റെഡ്ഡി പറഞ്ഞു.
ഇന്ന് രാവിലെ ദല്‍ഹി ബിജെപി ആസ്ഥാനത്ത് എത്തിയാണ് കിരണ്‍ കുമാര്‍ റെഡ്ഡി പാര്‍ട്ടി അംഗത്ത്വം സ്വകരീച്ചത്. അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്നു അദേഹം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിന്റെ അംഗത്വത്തില്‍ നിന്ന് രാജിവച്ച് മാര്‍ച്ച് 11ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് അദ്ദേഹം കത്തുനല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: