ന്യൂദല്‍ഹി:പരിഷ്‌കരിച്ച ഗാര്‍ഹിക പ്രകൃതിവാതക വിലനിര്‍ണയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയാണ് അംഗീകാരം നല്‍കിയത്. പ്രകൃതിവാതകത്തിന്റെ വില ഇന്ത്യന്‍ ക്രൂഡ് ശേഖരത്തിന്റെ പ്രതിമാസ ശരാശരിയുടെ 10% ആയിരിക്കും. ഇതു പ്രതിമാസ അടിസ്ഥാനത്തില്‍ വിജ്ഞാപനം ചെയ്യും.പുതിയ തീരുമാനം ശനിയാഴ്ച മുതൽ നിലവിൽ വരുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു
ഗാര്‍ഹിക വാതക ഉപഭോക്താക്കള്‍ക്കു സുസ്ഥിര വിലനിര്‍ണയസംവിധാനം ഉറപ്പാക്കാനും, വിപണിയിലെ പ്രതികൂല ഏറ്റക്കുറച്ചിലുകളില്‍ നിന്ന് ഉല്‍പ്പാദകര്‍ക്കു മതിയായ സംരക്ഷണം നല്‍കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലക്ഷ്യമിടുന്നു.
2030ഓടെ ഇന്ത്യയിലെ പ്രാഥമിക ഊര്‍ജ മിശ്രണത്തില്‍ പ്രകൃതിവാതകത്തിന്റെ പങ്ക് നിലവിലെ 6.5 ശതമാനത്തില്‍നിന്ന് 15% ആയി ഉയര്‍ത്താനാണു ലക്ഷ്യമിടുന്നത്. പ്രകൃതിവാതക ഉപഭോഗം വര്‍ധിപ്പിക്കാന്‍ ഈ പരിഷ്‌കാരങ്ങള്‍ സഹായിക്കും. ഒപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്‌ക്കാനും നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനും സഹായിക്കും.
നഗര വാതകവിതരണ മേഖലയ്‌ക്കുള്ള ഗാര്‍ഹിക വാതകവിഹിതം ഗണ്യമായി വര്‍ധിപ്പിച്ച്, ഇന്ത്യയിലെ വാതകവിലയില്‍ അന്താരാഷ്‌ട്ര വാതകവിലവര്‍ധന വരുത്തുന്ന ആഘാതം കുറയ്‌ക്കുന്നതിലൂടെ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വീകരിച്ച വിവിധ സംരംഭങ്ങളുടെ തുടര്‍ച്ചയാണ് പരിഷ്‌കാരങ്ങള്‍.
ഈ പരിഷ്‌കാരങ്ങള്‍ വീടുകള്‍ക്കു പൈപ്പിലൂടെയുള്ള പ്രകൃതി വാതകം, ഗതാഗതത്തിനുള്ള കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) എന്നിവയുടെ വിലയില്‍ ഗണ്യമായ കുറവുവരുത്തും. വില കുറയ്‌ക്കുന്നത് വളം സബ്‌സിഡി ഭാരം കുറയ്‌ക്കുകയും ആഭ്യന്തര വൈദ്യുതി മേഖലയെ സഹായിക്കുകയും ചെയ്യും. വാതകവിലയില്‍ അടിസ്ഥാനവ്യവസ്ഥയും പുതിയ വാതകക്കിണറുകള്‍ക്ക് 20% അധികവില വ്യവസ്ഥയും ഏര്‍പ്പെടുത്തുന്നതിലൂടെ, ഈ പരിഷ്‌കാരം പ്രകൃതിവാതകത്തിന്റെ കൂടുതല്‍ ഉല്‍പ്പാദനത്തിലേക്കും ഖനിജ ഇന്ധനങ്ങളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുന്നതിനും അപ്‌സ്ട്രീം മേഖലയില്‍ അധിക ദീര്‍ഘകാല നിക്ഷേപം നടത്താന്‍ ഒഎന്‍ജിസിയെയും ഓയിലിനെയും പ്രേരിപ്പിക്കും. പരിഷ്‌കരിച്ച വിലനിര്‍ണയ മാര്‍ഗനിര്‍ദേശങ്ങള്‍, വാതകാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയിലൂടെ, കാര്‍ബണ്‍ പാദമുദ്രകള്‍ കുറയ്‌ക്കുന്നതും പ്രോത്സാഹിപ്പിക്കും.
നിലവില്‍, 2014ലെ പുതിയ ഗാര്‍ഹിക വാതക വിലനിര്‍ണയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണു ഗാര്‍ഹിക വാതക വില നിര്‍ണയിക്കുന്നത്. ഹെന്റി ഹബ്, അല്‍ബെന, നാഷണല്‍ ബാലന്‍സിങ് പോയിന്റ് (യുകെ), റഷ്യ എന്നീ നാലു വാതക വ്യാപാര കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന വിലയെ അടിസ്ഥാനമാക്കി ആറു മാസത്തേയ്‌ക്ക് ആഭ്യന്തര വാതകവില പ്രഖ്യാപിക്കാനാണ് 2014ലെ വിലനിര്‍ണയ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യവസ്ഥ ചെയ്തത്.
നാല് ഗ്യാസ് ഹബ്ബുകളെ അടിസ്ഥാനമാക്കിയുള്ള മുന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഗണ്യമായ കാലതാമസവും ഉയര്‍ന്ന നിലയില്‍ അസ്ഥിരതയും ഉള്ളതിനാലാണ്, യുക്തിസഹമാക്കലിന്റെയും പരിഷ്‌കരണത്തിന്റെയും ആവശ്യകത വന്നത്. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്പോള്‍ മിക്ക വ്യവസായ കരാറുകളിലും പിന്തുടരുന്ന സമ്പ്രദായമായ ക്രൂഡുമായി നിരക്കുകളെ ബന്ധിപ്പിക്കുന്നു. ഇതു നമ്മുടെ ഉപഭോഗശേഖരത്തിനു കൂടുതല്‍ പ്രസക്തമാണ്. കൂടാതെ, ആഗോള വ്യാപാര വിപണികളില്‍ തത്സമയ അടിസ്ഥാനത്തില്‍ ആഴത്തിലുള്ള പണലഭ്യതയുമുണ്ട്. മാറ്റങ്ങള്‍ ഇപ്പോള്‍ അംഗീകരിച്ചതോടെ, മുന്‍ മാസത്തെ ഇന്ത്യന്‍ ക്രൂഡ് ശേഖര വിലയുടെ ഡാറ്റ, എപിഎം വാതക വില നിര്‍ണയത്തിന് അടിസ്ഥാനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: