തിരുവനന്തപുരം: മതേതരത്വത്തിന്റെ പളപള മിന്നുന്ന കുപ്പായമിട്ട് പുറമേയ്ക്കിട്ട് നല്ല അസ്സൽ തീവ്രവാദത്തിന് വളമിട്ടു കൊഴുപ്പിക്കുന്ന ഒരൊറ്റ സംസ്ഥാനമേ നിലവിൽ ഇന്ത്യയിലുള്ളൂ – അത് നമ്പർ 1 പ്രബുദ്ധ കേരളമാണെന്ന ഫേസ്ബുക്കിലെ കുറിപ്പ് വൈറലാകുന്നു. ഏലത്തൂരില്‍ തീവണ്ടി ബോഗിയില്‍ പെട്രോള്‍ വീശിയെറിഞ്ഞ് തീകൊളുത്തി ആക്രമണം നടത്തിയ ഷാരൂഖ് ഫൈസിയ്ക്കും മതേതരകുപ്പായമിട്ട് നല്കി വെള്ളുപൂശുമെന്നും അഞ്ജലി പാര്‍വ്വതി പ്രഭീഷ് എഴുതിയ കുറിപ്പില്‍ പറയുന്നു. ഷാരൂഖുമാർ നമുക്കിടയിൽ ധാരാളമുണ്ട്. പക്ഷേ മതേതരത്വത്തിന്റെ കള്ള കൂടാരം കൊണ്ട് മറകെട്ടി ഇവറ്റകളെ കൂട്ടത്തോടെ അതിഥികളായി സംരക്ഷിക്കുകയാണ് അല്‍-ഖേരളം: അഞ്ജലി പാര്‍വ്വതി പ്രഭീഷ് എഴുതിയ പറയുന്നു
അഞ്ജലി പാര്‍വ്വതി പ്രഭീഷ് എഴുതിയ ഫേസ് ബുക്ക് കുറിപ്പ് വായിക്കാം:
മതേതരത്വത്തിന്റെ പളപള മിന്നുന്ന കുപ്പായമിട്ട് പുറമേയ്ക്കിട്ട് നല്ല അസ്സൽ തീവ്രവാദത്തിന് വളമിട്ടു കൊഴുപ്പിക്കുന്ന ഒരൊറ്റ സംസ്ഥാനമേ നിലവിൽ ഇന്ത്യയിലുള്ളൂ – അത് നമ്പർ 1 പ്രബുദ്ധ കേരളമാണ്. കോഴിക്കോട് ഏലത്തൂരിൽ ഒരു ട്രെയിനിനുള്ളിൽ കടന്ന് യാത്രക്കാരുടെ മേലേയ്ക്ക് പെട്രോളൊഴിച്ച് ഒരു ബോഗിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഒരു തീവ്രവാദി എത്ര സമർത്ഥമായാണ് രക്ഷപ്പെട്ട് , അതും പൊള്ളൽ പരിക്കുകളോടെ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ എത്തിയത്. അവൻ ഒരുത്തൻ കാരണം ജീവൻ നഷ്ടപ്പെട്ട മൂന്ന് നിരപരാധികളായ മനുഷ്യരെ, (അതിൽ ഒരു പിഞ്ച് കുഞ്ഞും കൂടിയുണ്ട് ) നിഷ്കരുണം മറന്നിട്ട് എത്ര വിദഗ്ദമായാണ് മൂന്നാംകിട താലിബാനി ചാനൽ അവനെ മനോരോഗിയാക്കി മാറ്റുന്നത്. ഇത്തരം ഒരു വൻ ഭീകരാക്രമണത്തെ എത്ര ഭംഗിയായാണ് നമ്മൾ നിസ്സാരമായി കണ്ട് പ്രതിയെ കേരളാ പോലീസ് പൊക്കിയേ എന്ന് ഗീർവാണം മുഴക്കുന്നത്. പതിവുപോലെ ഷാരൂഖിനെ പ്രതി തയ്യാറാക്കപ്പെട്ട സ്ക്രിപ്റ്റ് നല്ല അസ്സലായി റിപ്പോർട്ട് ചെയ്ത് നോമ്പ് മാസത്തിൽ മകനായി പൊതിഞ്ഞ ഉച്ചഭക്ഷണവും മാതാപിതാക്കളുടെ രോദനവും ഒക്കെ ചൂടോടെ വിളമ്പുന്നുണ്ട്. പക്ഷേ പ്രതിയുമായി വിദൂര സാമ്യം പോലും ഇല്ലാത്ത രേഖാചിത്രത്തെ കുറിച്ചോ അവൻ ഈ പരിക്കും കൊണ്ട് മൂന്ന് ദിവസം ആരുടെയും കണ്ണിൽ പെടാതെ എങ്ങനെ രത്നഗിരി എത്തിയെന്നോ ഒരു ചോദ്യവും ആർക്കും ഇല്ല.
അടുത്തിടെയായി നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ രണ്ട് സ്ഫോടനങ്ങൾ നടന്നു – ഒന്ന് കോയമ്പത്തൂരിലും മറ്റൊന്ന് മംഗളൂരും. ! രണ്ടും വെൽ പ്ലാൻഡ് ആയി നടത്താൻ പദ്ധതിയിട്ടിരുന്ന തീവ്രവാദത്തിന്റെ ഭാഗമായിരുന്നെങ്കിലും അയൽ സംസ്ഥാനങ്ങളിൽ നടന്ന സ്ഫോടനമെന്ന ഉപായത്തിലൂന്നി കേരളത്തിലെ പ്രബുദ്ധർ ചെവികൾ കൊട്ടിയടച്ചു. അതായത് യൂണിഫോമിലെ ഒരു add on ആയി തലയിലെ തട്ടമിടണമെന്ന ആവശൃത്തെ എതിർത്ത സമരത്തെ ഹിജാബ് സമരമായി വിലയിരുത്തിയ, കണ്ട കണ്ണുകൾ അനേകം നിരപരാധികളെ കൊന്നൊടുക്കാൻ പ്ലാൻ ചെയ്ത പദ്ധതിയുടെ ഭാഗമായ സ്ഫോടനത്തെ കണ്ടില്ലെന്ന് സാരം. അതെന്നും അങ്ങനെയാണല്ലോ. ! മംഗളുരുവിൽ ഓട്ടോറിക്ഷ സ്ഫോടനം നടന്നതിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖിന് കേരളത്തിലെ ആലുവയിൽ നിന്നും സഹായം ലഭിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞപ്പോഴും പ്രബുദ്ധ മേലാളർക്ക് പതിവ് പല്ലവി തന്നെ – ‘അനക്ക് അറിയില്ല പോലും! നാല്ഞ്ച് വർഷം മുമ്പ് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തിന്റെ അന്വേഷണം നടത്തിയ സംഘത്തിന്റെ അന്വേഷണം ഒടുവിൽ വന്നെത്തിയതും കേരളത്തിൽ തന്നെയായിരുന്നു . കളിയിക്കാവിളയില്‍ എസ്.ഐ.യെ വെടിവയ്ക്കാന്‍ എത്തിയ ഭീകരവാദികള്‍ക്ക് എല്ലാ സഹായവും എത്തിച്ചതും ഒളിയിടം ഒരുക്കിയതും മലയാളികളാണ് എന്നതും ശ്രദ്ധേയം .
രാജ്യത്ത് എവിടൊക്കെ സ്ഫോടനം നടന്നാലും അന്വേഷണത്തിനൊടുവിൽ സ്ഫോടനവുമായി ബന്ധപ്പെട്ട തീവ്രവാദികൾക്ക് എല്ലാ ഒത്താശയും കിട്ടിയിരുന്നത് അൽ-ഖേരളത്തിൽ നിന്നാണെന്ന് തെളിയുന്നത് പുത്തരി അല്ലാതായിട്ട് വർഷങ്ങളായി. അതുകൊണ്ടൊക്കെ തന്നെയാണ് പടിയിറങ്ങാൻ നേരം തലയിൽ വെളിവ് ഉദിച്ച ഡി.ജി.പി. ലോക്നാഥ് ബെഹ്റ ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐസിസ്) റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്നും ആക്രമണ നിർദ്ദേശം ലഭിക്കുന്നതുവരെ നിഷ്ക്രിയരായിരിക്കുന്ന ഐസിസിന്റെ സ്ലീപ്പർ സെല്ലുകൾ നിരീക്ഷണത്തിലാണെന്നും മറ്റും അദ്ദേഹം പറഞ്ഞപ്പോൾ മിനിമം വകതിരിവ് ഉള്ള മലയാളികൾക്ക് വലിയ ഞെട്ടൽ ഉണ്ടാവാത്തത് .
മലയാളമണ്ണില്‍ മതതീവ്രവാദം ആഴത്തില്‍ വേരോടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി..കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയും തടിയന്റവിട നസീറുമൊക്കെ ദേശസ്നേഹം മൂത്ത് ജയിലിലായവരോ സ്വാതന്ത്ര്യസമരസേനാനികളോയല്ലായെന്നു കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം.. അഫ്ഗാൻ ജയിലിൽ കിടക്കുന്ന ജിഹാദി പെൺകൊടികൾ യു .എൻ സമാധാനസേനയിൽ ചേരാൻ പോയവരല്ലെന്നും നമുക്കറിയാം. എന്നിട്ടോ? ഒന്നുമില്ല ! കുറേ നാളുകൾക്ക് മുമ്പ് ഇടതുപക്ഷപാര്‍ട്ടിയുടെ കോട്ടയായ കണ്ണൂരില്‍ നിന്നും
മതതീവ്രവാദത്തിന്റെ പേരില്‍ അഞ്ചുപേര്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റില്‍ ആയതോടെ തീവ്രവാദംകേരളത്തിൽ ആഴത്തിൽ വേരോടിതുടങ്ങിയെന്നത് വ്യക്തമായതാണല്ലോ. എന്നിട്ട് കണ്ണ് രണ്ടും ഇറുകെയടച്ച് പ്രബുദ്ധത അടയാളപ്പെടുത്തിയ പൊളിറ്റിക്കലി പൊളിയൂറ്റഡ് മനുഷ്യരാണ് നമ്മൾ ..!
ഭീകരവാദത്തോട് മൃദുസമീപനവും ബോധപൂര്‍വ്വമായ അശ്രദ്ധയും വച്ചുപുലര്‍ത്തിയാല്‍ വെടിയുണ്ടകള്‍ സംസാരിച്ചുതുടങ്ങും എന്നതു കളിയിക്കാവിള കാണിച്ചു തന്നതാണ് . പിന്നീട് കുളത്തൂപ്പുഴയും അതിലേക്ക് വിരൽ ചൂണ്ടിയതാണ്. കുളത്തൂപ്പുഴ മുപ്പതടിപാലത്തിന് സമീപം നിന്നു കണ്ടെടുത്ത 14 വെടിയുണ്ടകളിൽ 12 എണ്ണത്തില്‍ പാക് സൈന്യത്തിന് വേണ്ടി ആയുധങ്ങൾ നിർമിക്കുന്ന പാക്കിസ്ഥാന് ഓര്‍ഡനന്‍സ് ഫാക്ടറിയുടെ ചുരുക്കെഴുത്തായ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
സംഘടിത മുസ്ലീംവോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനുള്ള കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് മത്സരം മുതലെടുത്തുകൊണ്ട് കേരളത്തിലെ അര്‍ബന്‍ നക്സലുകളും മുസ്ലീം ഭീകരസംഘടനകളും ഇഷ്ടം പോലെ സ്വതന്ത്രമായി വിഹരിക്കുകയും തങ്ങളുടെ മേഖലകളിൽ സ്വാധീനം വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇരുപത്തൊന്നില് ഊരിയ വാളുകള്‍ അറബിക്കടലിലെറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യങ്ങളുമായി പരസ്യമായി തെരുവുകളിൽ പ്രക്ഷോഭം നടത്തുന്ന രീതിയില്‍ ചെന്നെത്തിയിരുന്നു കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി . പിന്നീട് പ്രശസ്തമായ അവലും മലരും കുന്തിരിക്കത്തിലുമെത്തി.
ഇസ്ലാമിക തീവ്രവാദം വളരെ വലിയൊരു സത്യമാണ്. ആ സത്യത്തെ ഭയക്കണമെന്നു വിളിച്ചു പറയുമ്പോൾ ആ മതത്തെ ഭയക്കണമെന്നല്ല പറയുന്നത് മറിച്ച് ആ മതത്തിന്റെ പേരിൽ നടത്തുന്ന തീവ്രവാദത്തെ ഭയക്കണമെന്നതാണ് അർത്ഥമാക്കുന്നത്. പക്ഷേ ഇവിടെ ഇടതു നരേറ്റീവുകൾ അത് മറ്റൊരു രീതിയിലേയ്ക്ക് മാറ്റുന്നു. ജിഹാദികൾ എന്നോ ടെററിസ്റ്റ് എന്നോ കേൾക്കുമ്പോൾ അത് ഒരു മതത്തെ ലക്ഷ്യം വച്ച് ഫോബിയ പരത്താനുള്ളതാണെന്ന തരത്തിലുള്ള നരേഷൻസ് നല്കുന്നവരെയാണ് ആദ്യം ഭയക്കേണ്ടത്. ഇസ്ലാമിക തീവ്രവാദം ലോകത്തിനു ഭീഷണിയെന്നു ഉറക്കെ പറഞ്ഞാൽ അതിൽ ഫോബിയ ആരോപിക്കുന്നവരെയും ഇസ്ലാമോഫോബിക് നരേഷൻസ് എന്ന് മാനിപുലേറ്റ് ചെയ്യുന്നവരെയും നമ്മൾ തിരിച്ചറിയുക ! അവർ തീവ്രവാദമനസ്സിനു മറയായി മതേതരക്കുപ്പായമിട്ട് നടക്കുന്ന അസ്സൽ ജിഹാദികളാണ് !
കേരളത്തിൽ അത്തരക്കാർ ഏറുന്നുവെന്നത് ഏറ്റവും ഭയക്കേണ്ടുന്ന സംഗതിയും .ഇത്തരക്കാർ കാരണം ഏറ്റവും കഷ്ടത്തിലാവുന്നത് ദേശീയവാദം സിരകളിൽ കൊണ്ടു നടക്കുന്ന യഥാർത്ഥ മുസ്ലീമുകളാണ് എന്നതാണ് സങ്കടകരമായ വസ്തുത.! കോഴിക്കോട് നടന്ന ഈ ട്രെയിൻ കത്തിക്കലിലും ജീവൻ നഷ്ടമായവർ വെറും സാധുവായ മൂന്ന് മനുഷ്യർ. തീവ്രവാദം എന്നും എതിർക്കപ്പെടേണ്ടത് തന്നെയാണ്! കാരണം അത് എങ്ങും വിതയ്ക്കുന്നത് അശാന്തിയുടെ വിത്തുകളും മരണത്തിന്റെ വിളവും മാത്രമാണ്.
ഷാരൂഖുമാർ നമുക്കിടയിൽ ധാരാളമുണ്ട്. പക്ഷേ മതേതരത്വത്തിന്റെ കള്ള കൂടാരം കൊണ്ട് മറകെട്ടി ഇവറ്റകളെ കൂട്ടത്തോടെ അതിഥികളായി സംരക്ഷിക്കുകയാണ് ഭരണകൂടം. താലിബാനിസം കൺമുന്നിലെത്തിയിട്ടും, കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു തുടങ്ങിയിട്ടും ഒന്നുമറിയാത്ത ഭാവത്തിൽ വടക്കോട് കണ്ണും നട്ട് ഇരിപ്പുണ്ട് പ്രബുദ്ധർ! ചുരുക്കത്തിൽ ഇവനിൽ മാത്രം അന്വേഷണം ഒതുക്കും. സൂത്രധാരന്മാരിലേയ്ക്ക് എത്തിക്കാതെ ഇവന് മനോരോഗം എന്ന conclusion നിൽ അത് ഒതുക്കും. മരണപ്പെട്ട മൂന്ന് പേർക്ക് നീതി കിട്ടിയില്ലെങ്കിലെന്താ, മതേതരത്വം പൂത്ത് നില്ക്കണമല്ലോ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: