ന്യൂദല്‍ഹി: സാമൂഹ്യ നീതി മുന്‍നിര്‍ത്തിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബിജെപിയുടെ 44ാം സ്ഥാപകദിനത്തോടനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഹനുമാന്‍ സ്വാമിയെ പോലെ ഇന്ത്യ ഇന്ന് സ്വന്തം ശക്തിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ബിജെപി സര്‍ക്കാര്‍ പിഎം അന്നയോജന, ജന്‍ധന്‍ യോജനയുള്ളപ്പെടയുള്ള പദ്ധതികളിലൂടെ 80 കോടിയിലധികം ജനങ്ങള്‍ക്ക് താങ്ങാകാന്‍ സാധിച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിജെപി കുടുംബാധിപത്യത്തിനെതിരാണ്. കോണ്‍ഗ്രസിനെ പോലുളള പാര്‍ട്ടികള്‍ കുടുംബ വാദവും, വംശീയവാദവും ജാതിയതയുമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ജനാധിപത്യത്തിലൂടെയാണ് ബിജെപി പിറവികൊണ്ടത്. സ്വാര്‍ത്ഥതയില്ലാത്ത സേവനമാണ് ബിജെപി ലക്ഷ്യമിടുന്നതും. പ്രതിപക്ഷ കക്ഷികള്‍ ചെറിയ ലക്ഷ്യങ്ങള്‍ മാത്രം മുന്നോട്ട് വയ്‌ക്കുമ്പോള്‍ ബിജെപി വലിയ സ്വപ്‌നങ്ങളാണ് കാണുന്നത്.
സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുളള ബൗദ്ധിക, യുവ സംഘങ്ങള്‍ രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കണമെന്നും പ്രധാനമന്ത്രി പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. ജനങ്ങളുമായി പ്രവര്‍ത്തകര്‍ ആശയവിനിമയം നടത്തണം. തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല ലക്ഷ്യം. ജനകീയ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ടെന്ന് നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: