മുംബൈ : റിപ്പോ നിരക്കില്‍ വര്‍ധന വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് ദിവസത്തെ മോണിട്ടറി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസാണ് ഇക്കാര്യം അറിയിച്ചത്. നിരക്ക് വര്‍ധന താത്കാലികമായി അതേപടി നിലനിര്‍ത്തിയത് ജനങ്ങള്‍ക്ക് ആശ്വാസമാകും.
2023 ഫെബ്രുവരിയില്‍ ആര്‍ബിഐ 25 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ചിരുന്നു. 2022 ഡിസംബറില്‍, 35 ബിപിഎസും വര്‍ധിപ്പിച്ചു. 2022 ജൂണ്‍, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലെ മൂന്ന് മീറ്റിങ്ങുകളില്‍ 50 ബിപിഎസ് വീതവും ആര്‍ബിഐ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ കഴിഞ്ഞ വര്‍ഷം മെയ് മുതല്‍, ആര്‍ബിഐ തുടര്‍ച്ചയായി ആറ് തവണ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ആഗോള തലത്തില്‍ മറ്റ് സെന്‍ട്രല്‍ ബാങ്കുകള്‍ക്ക് അനുസൃതമായാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ ആര്‍ബിഐക്ക് നിരക്ക് വര്‍ധിപ്പിച്ചത്. പണപ്പെരുപ്പത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ നിരക്ക് ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: