ന്യൂദല്‍ഹി: കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നു പറയുന്നതുപോലെ ന്യൂദല്‍ഹിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമാണ് ഷഹീന് ബാഗ്. തീവ്രവാദക്കേസില്‍ അകത്തായ സിദ്ദിഖ് കാപ്പന് താമസിച്ചിരുന്ന എന്‍സിഎച്ച്ആര്‍ഒ ഓഫീസും കേ. പി .കമാല്‍ താമസിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫീസും ഷഹീന് ബാഗിലായിരുന്നു. സി എ എ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം ഷഹീന് ബാഗായിരുന്നു. സി എ എ വിരുദ്ധപ്രക്ഷോഭത്തില്‍ ഷഹീന് ബാഗിലെ മുസ്ലിം കുടുംബങ്ങളില്‍ ഭൂരിഭാഗം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉളളവര്‍ പങ്കെടുത്തിട്ടുണ്ട്.
എലന്തൂര്‍ ട്രയിനില്‍ പെട്രോളൊഴിച്ച് തീവയ്ക്കുകയും മൂന്നുപേര്‍ ദാരുണമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫി ഷഹീന് ബാഗ് സ്വദേശി ആണ് എന്നത് സംഭവത്തിനു പിന്നില്‍ തീവ്രവാദികളുണ്ടെന്നതിന് പ്രാഥമിക സൂചനയാണ്. കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ താവളമായിരുന്ന ഷഹീന് ബാഗില്‍ വച്ച് ഷാരൂഖിനു മലയാളി നേതാക്കളുമായി ബന്ധമുണ്ടാകാന്‍ സാധ്യത ഏറെയാണ്.
ഷാരൂഖ് സെയ്ഫി മരപ്പണിക്കാരനായിരുന്നു എന്നതും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കാവുന്ന ഘടകമാണ്.ഹത്രാസ് കലാപ ഗൂഢാലോചനക്കേസില്‍ ലക്നൗ ജയിലില്‍ കഴിയുന്ന മലയാളികളായ അന്‍ഷാദ് ബദറുദ്ദീനും (പന്തളം) ഫിറോസ് ഖാനും (വടകര) കാര്പന്റര്മാരാണ്. ഇവര്‍ സ്ഫോടകവസ്തു നിര്‍മാണ വിദഗ്ധരുമാണ്. കരവിരുതുള്ള കാര്‍പന്റര്‍ മാര്‍ക്ക് പരിശീലനം നല്കി ബോംബുനിര്‍മാണ വിദഗ്ദ്ധരാക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് രീതിയാണ്.
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതികാരമായാകും ട്രെയിന്‍ കത്തിക്കല്‍ ആസൂത്രണം ചെയ്തത് എന്ന സംശയമാണ് ബലപ്പെടുന്നത്.
എലന്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് എന്ന രീതിയില്‍ സംഭവത്തെ ചുരുക്കിക്കാണുന്ന രീതി ചില കേന്ദ്രങ്ങളില്‍നിന്ന് തുടക്കം മുതലുണ്ടായി. സംഭവത്തിനു പിന്നില്‍ പ്രതിലോമ ശക്തികളാണ്, മാവോയിസ്റ്റുകളാണ് എന്നൊക്കെയുള്ള പ്രചാരണം കൊഴുപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്.
ഷാരൂഖ് സെയ്ഫിയെ വെള്ളപൂശാന്‍ ഷാറൂഖിന് ഇംഗ്ലീഷ് എഴുതാന്‍ അറിയില്ലെന്നും കസ്റ്റഡിയിലായ ഷാരൂഖ് ആളു മാറിയതാണെന്നും തട്ടികൊണ്ട് പോയി മുഖം പൊള്ളിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും ഒക്കെ മലയാള മാധ്യമങ്ങള്‍ വാര്‍ത്ത എഴുതി. ഷാരൂഖിനു പൊതിച്ചോര്‍ കൊടുത്തു വിട്ട ഉമ്മയുടെ കദനകഥയും കൊടുത്തു.
സംഭവത്തിനു പിന്നില്‍ ഏതെങ്കിലും തീവ്രവാദ ശക്തികളായിരിക്കും എന്ന ന്യായമായ സംശയം ഈ മാധ്യമങ്ങള്‍ ഉയര്‍ത്തിയില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന് കേരളത്തില്‍ താവളമാക്കിയ നിരവധി തീവ്രവാദികള്‍ ഇതിനു മുന്‍പ് പിടിയിലായിട്ടുള്ള പശ്ചാത്തലത്തെക്കുറിച്ച് ബോധപൂര്‍വം അജ്ഞത നടിച്ചു. മതസൗഹാര്‍ദ്ദം തകരുമെന്നതിനാല്‍ സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ നിയന്ത്രിക്കുന്നതിലായിരുന്നു കേരള പോലീസ് ശുഷ്കാന്തി കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: