ന്യൂദല്‍ഹി : ബിജെപി സ്ഥാപക ദിനത്തോടനുബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പതാക ഉയര്‍ത്തി. ദല്‍ഹിയിലെ ദേശീയ കാര്യലയത്തില്‍ നടന്ന ചടങ്ങിലാണ് നദ്ദ പാര്‍ട്ടി പതാക ഉയര്‍ത്തിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജെ. പുരന്ദരേശ്വരി, തരുണ്‍ ശുക്, സുനില്‍ ബന്‍സാല്‍, ഉപാദ്ധ്യക്ഷന്‍ ജയന്ത് പാണ്ഡേ, വക്താക്കളായ അനില്‍ ബലൂണി, സഞ്ജയ് മയൂക്, ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
43ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പാര്‍ട്ടി ബൂത്ത് തലം മുതല്‍ രാജ്യ വ്യാപകമായി വിപുലമായ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്തിരിക്കുന്നത്. ലോക്സഭാ തെരഞ്ഞടുപ്പിനുള്ള പ്രചാരണങ്ങള്‍ക്കും ഇതോടൊപ്പം തുടക്കം കുറിക്കും. അതിനായി ദല്‍ഹിയില്‍ പ്രചാരണത്തിനുള്ള ചുമരെഴുത്തിന് നദ്ദ തുടക്കം കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ ബിജെപി എംപിമാരേയും ഇന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ രാജ്യത്തെ 10 ലക്ഷം സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചു.സ്ഥാപക ദിനത്തില്‍ കഴിഞ്ഞ വര്‍ഷവും ബിജെപി സ്ഥാപകദിനം പ്രമാണിച്ച് പാര്‍ലമെന്റില്‍ എംപിമാര്‍ക്കായി സമാനമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: