ന്യൂദല്‍ഹി: തന്റെ മകനെ ആരെങ്കിലും ബ്രെയിന്‍വാഷ് ചെയ്ത് മാറ്റിയിരിക്കാമെന്ന് സംശയിക്കുന്നതായി ഏലത്തൂരില്‍ തീവണ്ടിയില്‍ തീവെച്ച ഷാരൂഖ് സൈഫിയുടെ പിതാവ് ഫക്രുദ്ദീന്‍. മകനെ മാര്‍ച്ച് 31 മുതല്‍ വീട്ടില്‍ നിന്നും കാണാതായതായും ഫക്രുദ്ദീന്‍ പറഞ്ഞു.
അവസാനം മകന്‍ വീട്ടുകാരുമായി സംസാരിച്ചത് മാര്‍ച്ച് 31നാണ്. മകനെ രണ്ട് ദിവസമായി കാണാത്തതിനെ തുടര്‍ന്ന് ഫക്രുദ്ദീന്‍ ദല്‍ഹി പൊലീസില്‍ ഏപ്രില്‍ രണ്ടിന് പരാതി നല്‍കിയിരുന്നു.
ചൊവ്വാഴ്ച മഹാരാഷ്‌ട്രയിലെ രത്നഗിരിയില്‍ നിന്നാണ് ഷാരൂഖ് സൈഫിയെ പിടിച്ചത്. അതിനു മുന്‍പ് പ്രതി കോഴിക്കോട് ഏലത്തൂരില്‍ തീവണ്ടിയില്‍ പെട്രോള്‍ വീശിയെറിഞ്ഞ് ഒരു ബോഗിയില്‍ തീകൊളുത്തിയിരുന്നു. ഭയചകിതരായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തീവണ്ടിയിലെ യാത്രക്കാരായിരുന്ന മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
മകനെ ആശയപരമായി ആരെങ്കിലും മസ്തിഷ്ക പ്രക്ഷാളനംനടത്തിയിരിക്കാമെന്നും അതായിരിക്കാം കുറ്റകൃത്യത്തിന് കാരണമായതെന്നും പിതാവ് ഫക്രുദ്ദീന്‍ പറഞ്ഞു. എന്നാല്‍ ഷാരൂഖ് സൈഫിയുടെ ഷഹീന്‍ ബാഗില്‍ നിന്നും കേരളത്തിലേക്കുള്ള വരവും കോഴിക്കോട് കുറ്റകൃത്യം ചെയ്ത ശേഷം അതിവേഗം മഹാരാഷ്‌ട്രയിലേക്ക് കടന്നതും ഇദ്ദേഹത്തിന് പിന്നില്‍ വന്‍ സംഘമുള്ളതായി സംശയം ബലപ്പെടുന്നു. മാനസികപ്രശ്നമുള്ളയാളല്ലെന്നും പ്രതിയുടെ ഇതുവരെയുള്ള ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വെളിവാക്കുന്നു.
പ്രതി ഷഹീന്‍ബാഗ് സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: