ന്യൂദല്‍ഹി: ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 17 വരെ നീട്ടി. സിസോദിയക്കെതിരെ പുതിയ തെളിവ് കിട്ടിയതായി എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഡല്‍ഹിയിലെ കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് നടപടി.
അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നും ഇ ഡി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ഈ മാസം 12ന് പരിഗണിക്കാന്‍ മാറ്റി. തന്റെ കക്ഷിക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് മനീഷ് സിസോദിയയുടെ അഭിഭാഷകന് വാദമുയര്‍ത്തി.
അനധികൃതമായി ഒരു രൂപ പോലും സിസോദിയയുടെയോ കുടുംബാംഗങ്ങളുടെയോ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നും വാദിച്ചു. നേരത്തേ സിബിഐ എടുത്ത കേസിലും ഇതേ കോടതി മനീഷ്് സിസോദിയയുടെ ജാമ്യാപേക്ഷ തളളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: