തിരുവനന്തപുരം: വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനമേകുന്നതിന് രാജ്യം വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി മുഞ്ച്പര മഹേന്ദ്രഭായി. ഇതിനകം 230 ദശലക്ഷം വനിതകള്‍ക്ക് വ്യാപാര വായ്പകള്‍ നല്കി. ലിംഗസമത്വം, സാമ്പത്തിക പുരോഗതി എന്നിവ കൈവരിക്കുന്നതില്‍ വനിതാ സംരംഭകത്വത്തിന് പ്രാധാന്യമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കോവളത്ത് രണ്ടാമത് ജി 20 ശാക്തീകരണ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുഞ്ച്പര മഹേന്ദ്രഭായി. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ സ്ത്രീ ശാക്തീകരണം വഴിയുളള സാമ്പത്തിക പുരോഗതി, വനിതാ സംരംഭകത്വം, വിപണി സാധ്യതകള്‍, അടിസ്ഥാനതലം മുതലുള്ള നേതൃശേഷി വികസനം എന്നവയില്‍ ചര്‍ച്ച ഉണ്ടായി.
സമ്മേളനത്തോടനുബന്ധിച്ചുളള പ്രദര്‍ശനം മന്ത്രി ഉദ്ഘാടനം ചെയ്തു. കൈത്തറി, കരകൗശലം തുടങ്ങി വിവിധ മേഖലകളിലെ വനിതാ പങ്കാളിത്തം സംബന്ധിച്ച് പ്രദര്‍ശനം ഒരുക്കിയത് നാഷണല്‍ ഇന്‍സ് റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി ആണ്. ജി 20 പ്രതിനിധികള്‍ക്കായി യോഗ പരിശീലനവും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: