വാഷിംഗ്ടണ്‍: അരുണാചല്‍ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനുളള ചൈനീസ് നീക്കത്തെ അപലപിച്ച് അമേരിക്ക. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന്് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി വ്യക്തമാക്കി. അരുണാചല്‍പ്രദേശിലെ 11 സ്ഥലങ്ങളുടെ പേരുകളാണ് ചൈന മാറ്റിയത്. എന്നാല്‍ ഇതംഗീകരിക്കുന്നില്ലെന്നും ആദ്യമായല്ല ചൈന സ്ഥലനാമങ്ങള്‍ മാറ്റുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. കെട്ടിച്ചമച്ച പേരുകള്‍ നല്‍കാനുളള നീക്കം യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് അരിന്ദം ബാഗ്ചി പറഞ്ഞു. അരുണാചലിലെ വിവിധ സ്ഥലനാമങ്ങള്‍ ചൈന മാറ്റിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: