ന്യൂദല്‍ഹി : സമൂഹത്തില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഘടകങ്ങളുണ്ടോ എന്ന് പരിശോധിക്കണം. ഹനുമാന് ജയന്തിക്ക് മുന്നോടിയായി ക്രമസമാധാനനില ഉറപ്പ് വരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍.
ശ്രീരാമ നവമി ആഘോഷങ്ങളോടനുബന്ധിച്ച് ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിരവധി സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ആഘോഷങ്ങള്‍ സമാധാനപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന ഘടകങ്ങള്‍ ഏതെങ്കിലുംമുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും കേന്ദ്ര നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
അതേസമയം ഹനുമാന് ജയന്തിയോട് അനുബന്ധിച്ച് ജാഗ്രതയ്ക്കായി ബംഗാളില്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി മമത സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി കഴിഞ്ഞ ദിവസം രാമ നവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷം ഓര്‍മ്മയുണ്ടാകണം. 144 പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആളുകള്‍ക്ക് സംഘടിക്കാനോ ജാഥയോ സംഘടിപ്പിക്കാന്‍ അനുവദിക്കരുത്. കര്‍ശ്ശന നടപടി കൈക്കൊള്ളണമെന്നും കൊല്‍ക്കത്ത സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: