മുബൈ: ക്ഷീര മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ അമുലിന്റെ മാതൃ സ്ഥാപനമായ ഗുജറാത്ത് കോപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫൗണ്ടേഷന് നേതൃത്വം നല്‍കിയിരുന്ന ആര് എസ് സോധി, മുകേഷ് അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍സിലേക്ക്. ഇക്കഴിഞ്ഞ ജനുവരി മാസത്തിലാണ് സോധി ഗുജറാത്ത് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫൗണ്ടേഷനില്‍ നിന്നും രാജി വച്ചത്.
സോധി കമ്പനിയില്‍ എത്തിയ വിവരം റിലയന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇഷ അംബാനിയുടെ നേതൃത്വത്തിലുളള ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിഭാഗത്തിലാകും സോധി പ്രവര്‍ത്തിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. പച്ചക്കറി, ഫലവര്‍ഗ വിപണന രംഗത്ത് റിലയന്‍സിനെ മുന്‍നിരയിലെത്തിക്കാന്‍ സോധിയുടെ വൈദഗ്ധ്യം റിലയന്‍സിനു മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.
റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് ബസിനസ് വേഗതത്തില്‍ വ്യാപിപ്പിച്ച് വരികയാണ്. ക്യാമ്പ കോളയടക്കം നിരവധി ഉത്പന്നങ്ങള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സീനിയര്‍ സെയില്‍സ് ഓഫീസറായി 1982ല്‍ അമുലിലെത്തിയ സോധി 2010ല്‍ മാനേജിംഗ് ഡയറക്റ്റായി. ദല്‍ഹി സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: