ബെംഗളൂരു: വിരാട് കോഹ്ലിയായിരുന്നു ചിന്നസ്വാമിയിലെ താരം. സമ്മോഹനമായൊരു തുടക്കം ടീമിന് സമ്മാനിച്ചു വിരാട്, അതും സ്വന്തം കാണികള്‍ക്കു മുന്നില്‍. ഐപിഎല്ലിലെ തന്നെ മിന്നും ടീമുകളിലൊന്നായ, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനെ അനായാസം തകര്‍ത്തെറിഞ്ഞു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.
ആദ്യം ബാറ്റ് ചെയ്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്ത മുംബൈയ്ക്കെതിരെ 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്ത് ബാംഗ്ലൂര്‍ ലക്ഷ്യം കണ്ടു. 49 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സും സഹിതം പുറത്താകാതെ വിരാട് 82 റണ്‍സെടുത്തു.
ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹാഫെ ഡ്യുപ്ലെസിസിനൊപ്പം 148 റണ്‍സാണ് വിരാട് ചേര്‍ത്തത്. 43 പന്തില്‍ അഞ്ച് ഫോറും ആറ് സിക്സും സഹിതം ഡ്യുപ്ലെസിസ് 73 റണ്‍സെടുത്തു. ഗ്ലെന്‍ മാക്സ്വെല് (12 നോട്ടൗട്ട്) പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത് മധ്യനിരയില്‍ തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനം. 46 പന്തില്‍ ഒമ്പത് ഫോറും നാല് സിക്സും സഹിതം പുറത്താകാതെ 84 റണ്‍സെടുത്തു തിലക് വര്‍മ്മ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (ഒന്ന്), സൂര്യകുമാര്‍ യാദവ് (15), ഇഷാന് കിഷന് (10), കാമറോണ്‍ ഗ്രീന്‍ (അഞ്ച്) തുടങ്ങിയവര്‍ നിരാശപ്പെടുത്തി. 21 റണ്‍സെടുത്ത നെഹല്‍ വധേരയാണ് രണ്ടാമത്തെ മികച്ച സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: