ഇസ്ലാമബാദ് : ഇന്ന് പാകിസ്ഥാനിലെ മികച്ച ജേണലിസ്റ്റായ അര്‍സു കസ്മിയ്ക്ക് ഇപ്പോള്‍ മുത്തച്ഛനോട് കടുത്ത നീരസമാണ്. ഇന്ത്യ വിഭജനക്കാലത്ത് അദ്ദേഹം ഭാരതം വിട്ട് പാകിസ്ഥാനില്‍ കുടിയേറിയതാണ് ഈ നീരസത്തിന് കാരണം.
1947ല്‍ ഭാരതത്തെ ഇന്ത്യയും പാകിസ്ഥാനുമായി വെട്ടിമുറിച്ചപ്പോള്‍ പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ് അര്‍സു കസ്മി. “പ്രയാഗ് രാജില്‍ നിന്നും ദല്‍ഹിയില്‍ നിന്നും മുത്തച്ഛനും കുടുംബാംഗങ്ങളും പാകിസ്ഥാനിലേക്ക് പോയത് ഒരു മെച്ചപ്പെട്ട ഭാവി പ്രതീക്ഷിച്ചാണ്. പക്ഷെ എന്റെ മുത്തച്ഛന് ഞങ്ങളുടെ ജീവിതം തകിടം മറിച്ചു. പാകിസ്ഥാനില്‍ ഒരു ഭാവിയും തങ്ങള്‍ക്കില്ലെന്ന് എന്റെ സഹോദരന്മാരും കുടുംബാംഗങ്ങളും കരുതുന്നു.”- അര്‍സു കസ്മി പറയുന്നു.
പാകിസ്ഥാനില്‍ ഒരു ഭാവിയുമില്ലെന്ന് എന്റെ സഹോദരന്മാരും കുടുംബാംഗങ്ങളും കരുതുന്നു എന്ന അര്‍സു കസ്മിയുടെ വൈറലായ ട്വീറ്റ്:
ശ്രീലങ്കയ്ക്ക് പിന്നാലെ പാകിസ്ഥാന് എന്ന രാജ്യം സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളും പാകിസ്ഥാനെ കുഴക്കുകയാണ്. 50 വര്‍ഷത്തില്‍ വെച്ചേറ്റവും കടുത്ത പണപ്പെരുപ്പം അനുഭവപ്പെടുന്നത് മൂലം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണ്.
ധാന്യത്തിന്റെ ക്ഷാമവും പ്രശ്നമാണ്. എന്നാല്‍ ഭരണാധികാരികളാകട്ടെ ജനങ്ങളുടെ ഈ ദുരിതം കേട്ട മട്ടില്ല. മാത്രമല്ല, പാകിസ്ഥാന് ധനസഹായം നല്കാന് ഐഎംഎഫ് തയ്യാറാകുന്നുമില്ല. ഐഎംഎഫ് മുന്നോട്ട് വെയ്ക്കുന്ന കടുത്ത വ്യവസ്ഥകള്‍ പാലിക്കാന്‍ പാകിസ്ഥാന് ഭരണാധികാരികള്‍ തയ്യാറാകാത്തതാണ് കാരണം.
കറാച്ചിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച റേഷന്‍ വിതരണം ചെയ്യുന്നതിനിടയിലെ തിക്കിലും തിരക്കിലും പെട്ട് 9 സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ വിട്ട്പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ പശ്ചാത്തപിക്കുന്ന അര്‍സൂ കസ്മിയുടെ ട്വീറ്റ് വൈറലാവുകയാണ്.
നിരവധി ഇന്ത്യക്കാര്‍ അര്‍സു കസ്മിയുടെ ഈ ദുഖത്തോട് പ്രതികരിക്കുന്നുണ്ട്. അച്ഛന് വികാരപരമായ ഒരു തീരുമാനമെടുത്ത് പാകിസ്ഥാനില്‍ പോയില്ലായിരുന്നെങ്കില്‍ ഇന്നത്തെ പ്രയാഗ് രാജില്‍ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കാമായിരുന്നു എന്നാണ് അഭിഷേക് സാകേത് ഇന്ത്യയില്‍ നിന്നും പ്രതികരിച്ചത്. യോഗി ആദിത്യനാഥിന്റെ ഘര്‍ വാപസി പദ്ധതി പ്രകാരം വീണ്ടും പ്രയാഗ് രാജിലേക്ക് സ്വാഗതം എന്നും മറ്റൊരു ഇന്ത്യക്കാരന് പ്രതികരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: