ലണ്ടന്‍: ബ്രിട്ടനില്‍ കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയരാക്കുന്നവര്‍ പാകിസ്ഥാന് വേരുകളുള്ള ബ്രിട്ടീഷുകാരെന്ന് തുറന്നടിച്ച് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവെര്‍മെന്‍ .
ഇനി ഇത്തരം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇത്തരം ബ്രിട്ടീഷ് പാകിസ്ഥാന് സംഘങ്ങളെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുവെല്ലാ ബ്രാവെന്മാന് പറഞ്ഞു. ഇന്ത്യന്‍ വംശജയാണ് സുവെല്ല ബ്രേവെര്‍മെന്‍
ബ്രിട്ടീഷ് പാകിസ്ഥാന് കാര്‍ ബ്രിട്ടന്റെ മൂല്യങ്ങളോട് ചേരാത്ത മനോഭാവമുള്ളവരാണ്. ഇക്കാര്യത്തില്‍ ഇനിയും രാഷ്ട്രീയക്കാര്‍ പലരും പല കാരണങ്ങള്‍ കൊണ്ടും മൗനം പാലിക്കുകയാണെന്നും സുവെല്ല ബ്രേവെര്‍മെന്‍ പറഞ്ഞു.
ബ്രിട്ടീഷ് പാകിസ്ഥാനികളെ വിമര്‍ശിച്ചാല്‍ വംശീയാധിക്ഷേപം നടത്തി എന്ന ആരോപണമുണ്ടാകുമെന്ന് ഭയന്ന് പലരും അതിന് മുതിരുന്നില്ല. എല്ലാവരും പൊളിറ്റിക്കലി കറക്ട് ആകാന്‍ നോക്കുകയാണെന്നും സുവെല്ല ബ്രേവെര്‍മെന്‍ പറഞ്ഞു.
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ബ്രിട്ടീഷ് പാകിസ്ഥാന്‍കാരെ അവരുടെ സമുദായത്തിനുള്ളിലോ സമൂഹത്തിലോ ആരും ചോദ്യം ചെയ്യുന്നില്ല. അവരുടെ കുട്ടികള്‍ക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങള്‍ തുറന്ന രഹസ്യം പോലെ നടന്നുവരികയാണ്. രാഷ്ട്രീയക്കാര്‍ പലരും ഇതിനെതിരെ കണ്ണടയ്ക്കുകയാണ്. ഈ മൗനമാണ് ഇത്തരം ലൈംഗികചൂഷണങ്ങള്‍ക്ക് കാരണമാകുന്നതെന്നും സുവെല്ല ബ്രേവെര്‍മെന്‍ .
ഇപ്പോള്‍ കുട്ടികള്‍ക്കെതിരായ ലൈംഗികദുരുപയോഗത്തിനെതിരെ ശക്തമായ പുതിയ നയം തന്നെ നിര്‍മ്മിച്ചിരിക്കുകയാണ് സുവെല്ലാ ബ്രാവെര്‍മാന്‍. ഇതനുസരിച്ച് ഇത്തരം ദുരുപയോഗങ്ങള്‍ ഉണ്ടായാല്‍ അത് അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടത് പൗരന്മാര്ക്ക് നിയമപരമായ ബാധ്യതയായി മാറും. ഈ നയം ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.
അതുപോലെ ഇത്തരം ബ്രിട്ടീഷ് പാകിസ്ഥാനി ഗ്യാങ്ങുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും (സോഷ്യല്‍ വര്‍ക്കര്‍) എതിരെ ശക്തമായി നടപടിയെടുക്കുന്നതാണ് പുതിയ നയം. “ഇപ്പോള്‍ കണ്ടുവരുന്ന ഒരു രീതി ബ്രിട്ടീഷ് പാകിസ്ഥാന് ഗ്യാങ്ങുകള്‍ ഇംഗ്ലീഷ് പെണ്‍കുട്ടികളെ തുടര്‍ച്ചയായി പിന്തുടര്ന്ന്, ശാരീരികമായി ദുരുപയോഗം ചെയ്ത്, പിന്നീട് മയക്കമരുന്നിന് അടിമയാക്കി, അതിന് ശേഷം ശാരീരികമായി ഉപദ്രവിക്കുക കൂടി ചെയ്യുന്ന രീതിയാണ്. ഇത് ഇനി അനുവദിക്കില്ല”. – സുവെല്ല ബ്രേവെര്‍മെന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: