കോട്ടയം: വൈക്കം വലിയകവലയില്‍ ഉള്ള മന്നത്ത് പത്മനാഭന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ശിവഗിരി സന്യാസിമാരെ വിലക്കി എന്ന വാര്‍ത്തയുടെ പിന്നില്‍ ദുരുദ്ദേശം. പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് സന്യാസിമാര്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയോ ആരെങ്കിലും വിലക്കുകയോ ചെയ്തില്ല.
കേരളാ -തമിഴ്നാട് മുഖ്യമന്ത്രിമാര്‍ക്ക് പുഷ്പാര്‍ച്ചന നടത്താന്‍ വേണ്ടി മന്നത്ത് പത്മനാഭന്റെ പ്രതിമ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ അറ്റകുറ്റ പണികള്‍ നടത്തുകയായിരുന്നു. ഇതറിയാതെ അവിടേക്ക് ശിവഗിരിയിലെ സന്യാസിമാര്‍ പുഷ്പാര്‍ച്ചന നടത്താനായി എത്തി. പെയിന്റിംഗ് ജോലികള്‍ നടക്കുന്ന ജോലിക്കാര്‍ അവരെ അറിയിച്ചു.അവര്‍ മടങ്ങി പോയി. ഇതിനെ എന്‍.എസ്.എസിന്റെ ജാതി വെറിയായി ചിത്രീകരിച്ചാണ് വാര്‍ത്ത വന്നത്.
മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ സമിതിയുടെ പ്രവര്‍ത്തകര്‍ പുഷ്പാര്ച്ചനയക്ക് എത്തിയപ്പോളും ഇതേ കാരണം കൊണ്ട് മടങ്ങിപ്പോകുകയായിരുന്നു.
ഗുരുദേവന്റെ അനുഗ്രഹത്തോടെ എസ്.എന്‍.ഡി.പിയും ഭാരത കേസരി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസും മഹാത്മാ അയ്യങ്കാളിയുടെ കെ.പി.എം.എസും ഉള്‍പ്പടെയുള്ള നിരവധി ഹൈന്ദവ സംഘടനകള്‍ കൈകോര്‍ത്തതിന്റെ ഫലമാണ് കേരള നവോത്ഥാനം എന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ദഹിക്കാത്തത്തിന്റെ കുഴപ്പമാണ് ഇത്തരത്തിലുള്ള കുത്തിത്തിരുപ്പ് വാര്‍ത്തകളെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി ഫേസ് ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: