ന്യൂദല്‍ഹി: മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയ ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷം തടവിന് വിധിച്ച വിധിയ്ക്കെതിരെ ദിവസങ്ങള്‍ക്ക് ശേഷം മറ്റ് ഗത്യന്തരമില്ലാതെ രാഹുല്‍ ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിച്ചു. കോടതിയ്ക്ക് താന്‍ അതീതനാണെന്ന അഹന്ത മാറ്റിവെച്ചാണ് രാഹുല്‍ തിങ്കളാഴ്ച കോടതിയില്‍ എത്തിയത്.
കോടതി ക്രിമിനല്‍ അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ ഹാജരായ രാഹുല്‍ ഗാന്ധിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും കോടതി മരവിപ്പിച്ചു. കേസില്‍ ഏപ്രില്‍ 13ന് വീണ്ടും വാദം കേള്‍ക്കും.
രാഹുല്‍ ഗാന്ധിയ്ക്കെതിരെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു. ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായി പൂര്‍ണ്ണേഷ് മോദി നല്കിയ കേസിലായിരുന്നു രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. അതേ സമയം 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കരുതെന്നും അതിനുള്ളില്‍ രാഹുലിന് കോടതി വിധിയ്ക്കെതിരെ അപ്പീല്‍ പോകാമെന്നും അന്ന് കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് തിങ്കളാഴ്ച രാഹുല്‍ കോടതിവിധി മരവിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചത്.
.ജനപ്രാതിനിധ്യ നിയമപ്രകാരം കേസില്‍ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയിലെ കോലാറില്‍ വെച്ചാണ് ‘എന്തുകൊണ്ടാണ് എല്ലാ ക്രിമിനലുകളുടെയും പേര് മോദി എന്നാകുന്ന’തെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുലല്‍ ഗാന്ധി പ്രതിഷേധ മാര്‍ച്ച് നടത്തി. നീതിന്യായ വ്യവസ്ഥയ്ക്കെതിരെ ശക്തിപ്രകടനം നടത്തുകയാണോ എന്ന ചോദ്യത്തിന് ഏത് ചെറിയ കേസില്‍ ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ കോടതിയില്‍ പോകുന്നുവെന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: