മുംബൈ: മഹാരാഷ്ട്രയില്‍ വീര്‍ സവര്‍ക്കര്‍ക്ക് വേണ്ടി സ്വതന്ത്ര്യവീര്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ. മുംബൈയിലെ താനെയില്‍ നിന്നും തുടങ്ങിയ യാത്രയില്‍ നൂറുകണക്കിന് ശിവസേന ഷിന്‍ഡേ വിഭാഗം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സവര്‍ക്കറെപ്പോലെ മാപ്പ് പറയില്ലെന്നും താന്‍ ഗാന്ധിയാണെന്നും പറഞ്ഞ് സവര്‍ക്കറെ രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ചുള്ള ഗൗരവ് യാത്രയില്‍ ബിജെപിപ്രവര്‍ത്തകരും ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തോടൊപ്പം പങ്കെടുക്കുന്നുണ്ട്.
“അദ്ദേഹത്തെ നിരന്തരം അപമാനിക്കുന്ന ആളുകള്‍ക്കുള്ള തിരിച്ചടിയെന്നോണമാണ് ഈ സ്വാതന്ത്ര്യ സവര്‍ക്കര്‍ യാത്ര. ഇത്തരക്കാരുടെ പ്രസ്താവനയെ ഞങ്ങള്‍ തള്ളിക്കളയുന്നു. സവര്‍ക്കറുടെ ആദര്‍ശം എല്ലാവീടുകളിലും എത്തിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം.” – ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.
സവര്‍ക്കര്‍ ദൈവതുല്ല്യമായ വ്യക്തിത്വം: ഉദ്ധവ് താക്കറെ
ശിവസേന ഏക് നാഥ് ഷിന്‍ഡേ വിഭാഗവും ബിജെപിയും ശക്തമായ നിലപാട് എടുത്തതോടെ തല്ക്കാലം ജനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉദ്ദവ് താക്കറെയും ശരത് പവാറും ശക്തമായി രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വിമര്‍ശിച്ചു. സവര്‍ക്കര്‍ എന്നത് ദൈവതുല്യമായ വ്യക്തിത്വമാണെന്നും അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ സവര്‍ക്കര്‍ വഹിച്ച പങ്ക് വലുതാണെന്ന് ശരത് പവാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: