ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഹൈദരാബാദ് രാജസ്ഥാന് ആദ്യ മത്സരത്തില്‍ രാജസ്ഥാന് 72 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തുടക്കം. ടോസ് നേടി ആദ്യം ബൗളിങ് തിരെഞ്ഞെടുത്ത സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ ഭൂവനേശ്വര്‍ കുമാറിന്റെ ബൗളിങ് തന്ത്രങ്ങള്‍ക്ക് രാജസ്ഥാന്റെ തേരോട്ടത്തെ പിടിച്ചു നിര്‍ത്താനായില്ല. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ബാറ്റേഴ്സിന് അനുകൂലമായ പിച്ചില്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് അര്‍ധ സെഞ്ചുറികളോടെ 203 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ 131 റണ്‍സില്‍ രാജസ്ഥാന് ബൗളര്‍മാര്‍ നിലയ്ക്കു നിര്‍ത്തി. രാജസ്ഥാനു വേണ്ടി സഞ്ജു 32 പന്തില്‍ 55 റണ്‍സും ജയ്സ്വാളും ബട്ലറും 54 റണ്‍സും നേടി. ജയ്സ്വാള്‍ 37 ബോളിലും ബട്ലര് 22 ബോളിലും.
സ്കോര്‍: രാജസ്ഥാന്- 203/5. ഹൈദരാബാദ്-131-8.
ടോസ് നേടി രാജസ്ഥാനെ ബാറ്റിങിനു വിട്ടതോടെ ഹൈദരാബാദിനു കാര്യങ്ങള്‍ കൈവിട്ടു പോയി. തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ച രാജസ്ഥാന് ഓപ്പണര്‍ താരങ്ങളായ ജയ്സ്വാളും ബട്ലറുടെയും മികച്ച തുടക്കമാണ് സ്കോര്‍ 200 നു മുകളിലെത്തിച്ചത്. പിന്നീട് വന്ന സഞ്ജുവും ആക്രമണം പുറത്തെടുത്തതോടെ ആദ്യ 8 ഓവര്‍ തികയുന്നതിനുന്നതിനു മുന്‍പു തന്നെ സ്കോര്‍ നൂറു കടന്നു.
സഞ്ജുവിനു ശേഷം ഇറങ്ങിയ ദേവദത്ത് പടിക്കല്‍ 2 റണ്‍സിനു പുറത്തായതോടെയാണ് രാജസ്ഥാന്റെ റണ്ണൊഴുക്കിനെ പിടിച്ചു നിര്‍ത്താന്‍ ഹൈദരാബാദിനായത്.
സ്വന്തം തട്ടകത്തില്‍ മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദിന് തുടക്കം തന്നെ പിഴച്ചു. ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മയുടെയും രാഹുല്‍ ത്രിപാഠിയുടെയും വിക്കറ്റുകള്‍ നഷ്ടമായത് അവര്‍ക്കു തിരിച്ചടിയായി. പിന്നീടു വന്ന മധ്യനിര താരങ്ങള്‍ക്കൊന്നും രാജസ്ഥാന് ബൗളിങ്ങിനു മുന്നില്‍ ശോഭിക്കാനായില്ല. പ്രധാന താരങ്ങളെക്കെ ചെറിയ സ്കോറില്‍ പുറത്തായതു ടീമിനെ പ്രതിസന്ധിയിലാക്കി. അവസാന ഓവറുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇതു തുടക്കത്തിലെ തകര്‍ച്ചെയെ അതിജീവിക്കാന്‍ തക്കതായില്ല. ഇതോടെ ഹൈദരാബാദ് 131-ല്‍ ഒതുങ്ങി. 23 പന്തില്‍ 27 റണ്‍സെടുത്ത മയാങ്ക് അഗര്‍വാളും 32 പന്തില്‍ 32 റണ്‍സെടുത്ത അബ്ദുള്‍ സമദിനുമാണ് ഹൈദരാബാദ് നിരയില്‍ ശോഭിക്കാനായത്.
സ്കോര്‍: രാജസ്ഥാന് – യശസ്വി ജയ്സ്വാള്‍ 54(22), ജോസ് ബട്ലര് 54 (22), സഞ്ജു സാംസണ് (55), ദേവ്ദത്ത് പടിക്കല്‍ 2 (5), റിയാന്‍ പരാഗ് 7(6), ഹെറ്റ്മെയര്‍ 22 (16), രവിചന്ദ്രന്‍ അശ്വിന് 1 (2).
ഹൈദരാബാദ്- അഭിഷേക് ശര്‍മ 0 (3), മയാങ്ക് അഗര്‍വാള്‍ 27 (23), രാഹുല്‍ ത്രിപാഠി 0 (2), ഹാരി ബ്രൂക്ക് 13 (22), വാഷിങ്ടന്‍ സുന്ദര്‍ 1 (5), ഗ്ലെന്‍ ഫിലിപ്സ് 8 (6), എ. സംപദ് 32 (32), ആദില്‍ റാഷിദ് 18 (13), ബി കുമാര്‍ 6 (10), ഉമ്രാന് മാലിക്ക് 19 (8).
ഹൈദരാബാദിനായി ഫസല്‍ഹഖ് ഫറൂഖി, ടി. നടരാജയന്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും ഉമ്രാന് മാലിക്ക് ഒരു വിക്കറ്റും വീഴ്ത്തി. രാജസ്ഥാനുവേണ്ടി ചഹല്‍ 4 വിക്കറ്റും ബോള്‍ട്ട് 2 വിക്കറ്റും ഹോള്‍ഡറും അശ്വിനും ഓരോ വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: