ന്യൂദല്‍ഹി: ലോകം നേരിടുന്ന ബൗദ്ധികവെല്ലുവിളിക ള്‍ക്കുള്ള പരിഹാരം ശ്രീ ശങ്കരാചാര്യരുടെ അദ്വൈത ദര്‍ശനമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഭാരതത്തെ ഏകീകരിച്ച മഹാത്മാവാണ് ശങ്കരന്. യോഗസമന്വയത്തിന്റെ വക്താവായിരുന്നു അദ്ദേഹം. കേരളീയരെ സംഘടിപ്പിക്കാനുള്ള കരുത്ത് അദ്വൈതദര്ശനത്തിനുണ്ട്. കേരളത്തെ അറിയേണ്ടത് ശങ്കരനിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 29ന് ദല്‍ഹിയില്‍ നടക്കുന്ന ശ്രീശങ്കരജയന്തി ആഘോഷം- അദ്വൈതശങ്കരത്തിന്റെ സ്വാഗതസംഘരൂപീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രവി നായര്‍, എം.ഡി. ജയപ്രകാശ്, എസ്.കെ. നായര്‍, അജികുമാര്‍, ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ആര്‍എസ്എസ് ദല്‍ഹി പ്രാന്തസംഘചാലക് കുല്ഭൂഷണ് അഹൂജ, ജനസേവ ന്യാസ് ട്രസ്റ്റ് അധ്യക്ഷന്‍ സുഭാഷ് സുനേജ (രക്ഷാധികാരിമാര്‍), അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരാമന് (ചെയര്മാന്), എ.വി. നായര്‍, രഘുനന്ദന്, എം.ഡി. ജയപ്രകാശ്, പി.കെ. രവീന്ദ്രന്, ചോലയില്‍ ശശിധരന്, എം.ആര്. വിജയന്, പി.കെ. സുരേഷ്, ജി. ശ്രീദത്തന്, കെ. രാജന് (വൈസ് ചെയര്മാന്മാര്), എസ്.കെ. നായര്‍ (ജനറല്‍ കണ് വീനര്), വരത്ര ശ്രീകുമാര്‍, വിക്രമന്‍പിള്ള, വി.എസ്. സുഗീഷ്, ജി. ശ്രീജിത്ത് (ജോയിന്റ് കണ്‍വീനര്‍മാര്‍). സബ്കമ്മിറ്റി – ക്ഷേത്രപാലകസംഘം- രമേശ് നമ്പ്യാര്‍ (ചെയര്മാന്), സുരേഷ് പുഷ്പവിഹാര് (വൈസ് ചെയര്മാന്). സമരസതാസംഘം – ബാബു പണിക്കര്‍ (ചെയര്മാന്), പ്രകാശ്, വെങ്കിടേശ്വരന് പോറ്റി(വൈസ് ചെയര്മാന്മാര്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: