പുനീത് ചട്വാള്‍
(സിഐഐ വിനോദ സഞ്ചാര-അതിഥിസല്‍ക്കാര ദേശീയസമിതി ചെയര്‍മാനാണ് ലേഖകന്‍)
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നെന്ന നിലയ്ക്ക്, ഇന്ത്യയുടെ വിനോദസഞ്ചാര മേഖല പ്രതീക്ഷയേകുന്ന വളര്‍ച്ചയാണു വാഗ്ദാനം ചെയ്യുന്നത്. സുപ്രധാന വഴിത്തിരിവു പിന്നിട്ട്, അതിപ്പോള്‍ വലിയ കാര്യങ്ങള്‍ക്കായി ഒരുങ്ങുകയാണ്. ദൗത്യമെന്ന തരത്തില്‍ വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കാനുള്ള വിവിധ സംരംഭങ്ങളും പദ്ധതികളും ഈ ബജറ്റില്‍ ആവിഷ്കരിച്ചിട്ടുണ്ട്. മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിനോദസഞ്ചാരത്തിനു വലിയ സാധ്യതകളാണുള്ളത്.
കൂട്ടായ്മയുടെ കരുത്ത്
യാത്രാ-വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ ആവശ്യമാണ്. ആറ് പ്രധാന ആശയങ്ങളില്‍ രണ്ടെണ്ണമായി ഏകീകരണവും പൊതു-സ്വകാര്യ പങ്കാളിത്തവും ബജറ്റില്‍ പെടുത്തി.
വിനോദസഞ്ചാരം വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സര്‍ക്കാരും സ്വകാര്യ മേഖലയും പ്രാദേശിക സമൂഹങ്ങളും തമ്മിലുള്ള സഹകരണയ പ്രധാനമാണ് . എല്ലാ കക്ഷികളും ഒറ്റയ്ക്കാണു പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇതു ബുദ്ധിമുട്ടായിരിക്കും. കാശി വിശ്വനാഥ ക്ഷേത്രത്തില്‍, പ്രതിവര്‍ഷ സന്ദര്‍ശകരുടെ എണ്ണം ശരാശരി 80 ലക്ഷത്തില്‍നിന്നു കഴിഞ്ഞ വര്‍ഷം 7 കോടിയായി വര്‍ധിച്ചു. ഏകതാപ്രതിമയ്ക്കു ചുറ്റും പുതുതായി വികസിപ്പിച്ച മേഖല പൂര്‍ത്തിയായി ഒരുവര്‍ഷത്തിനുള്ളില്‍ 27 ലക്ഷം സന്ദര്‍ശകരെത്തി.
വിനോദസഞ്ചാരം സുപ്രധാന വഴിത്തിരിവില്‍
കാശി, കേദാര്‍നാഥ്, ഏകതാപ്രതിമ, പാവാഗഢ് എന്നിവിടങ്ങളിലെ വികസനം ആ മേഖലയിലെ വിനോദസഞ്ചാരത്തിനു വലിയ കരുത്താണ് നല്‍കിയത്. ‘ആത്മനിര്‍ഭര്‍ ഭാരതും’ ‘ദേഖോ അപ്നാ ദേശും’ ആഭ്യന്തര വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിഥിസല്‍ക്കാര കമ്പനികള്‍ക്കു വ്യവസായം, ആഡംബര താമസയിടങ്ങള്‍, ഹോം സ്റ്റേകള്‍, വില്ലകള്‍, ബജറ്റ് ഹോട്ടലുകള്‍ എന്നിവ തുടങ്ങാനും ഇവ പ്രേരണയേകുന്നു. വരുംവര്‍ഷങ്ങളില്‍ 50 പുതിയ സ്ഥലങ്ങളുടെ വികസനം രാജ്യത്തെ വിനോദസഞ്ചാരത്തിലെ വിപ്ലവത്തിന് സാക്ഷ്യംവഹിക്കും.
സാങ്കേതികവിദ്യയുടെ സ്വാധീനം
ഡിജിറ്റല്‍വല്‍ക്കരണവും നവീകരണവും പ്രാധാന്യമര്‍ഹിക്കുന്നു.ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, എആര്‍/വിആര്‍, നിര്‍മിതബുദ്ധി എന്നിവ വിനോദസഞ്ചാര വ്യവസായത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കും. യാത്രാനുഭവങ്ങള്‍ കൂടുതല്‍ വ്യക്തിപരവും ആഴത്തിലുള്ളതുമായി മാറുന്നു. ചരിത്ര ഭൂമികകളുടെയും സാംസ്കാരിക അനുഭവങ്ങളുടെയും വിര്‍ച്വല്‍ യാത്രകള്‍ നല്കിയാല്, എത്തിച്ചേരും മുമ്പു ലക്ഷ്യസ്ഥാനങ്ങള്‍ പര്യവേഷണം ചെയ്യാന്‍ സഞ്ചാരികളെ സഹായിക്കാം. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്ബോട്ടുകള്‍ക്കും ഡിജിറ്റല്‍ സഹായികള്‍ക്കും, സഞ്ചാരികളെ സഹായിക്കാനാകും. സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിലൂടെ കുറഞ്ഞ ചെലവില്‍ യാത്ര നടത്തുന്ന വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും സഹായിക്കും. വിദേശ വിനോദസഞ്ചാരികള്‍ യുഎസ്എയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ ശരാശരി 33% കുറവാണ് ഇന്ത്യയില്‍ ചെലവഴിക്കുന്നതെന്നും ഓസ്ട്രേലിയയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 60 ശതമാനത്തിലധികം കുറവാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
കാലഘട്ടത്തിന്റെ ആവശ്യം
യാത്ര, വിനോദസഞ്ചാരം, അതിഥിസല്ക്കാരം എന്നിവയിലും വ്യവസായനടത്തിപ്പു സുഗമമാക്കേണ്ടതിനുള്ള സമീപനം കൊണ്ടുവരണം.ഇന്ത്യയുടെ അപാരമായ വിനോദസഞ്ചാര സാധ്യതകള്‍ തുറക്കാന്‍ ആസൂത്രണം, സ്ഥലം, ജനങ്ങള്‍, നയം, പ്രക്രിയ, പ്രോത്സാഹനം എന്നിവയെ അഭിസംബോധന ചെയ്യുന്ന സമഗ്ര തന്ത്രം ആവശ്യമാണ്.
കേന്ദ്ര-സംസ്ഥാന തലത്തില്‍ നയരൂപീകരണത്തിനായി വിനോദസഞ്ചാരത്തെ സംസ്ഥാനകാര്യം എന്നതില്‍ നിന്ന് കണ്‍കറന്റ് ലിസ്റ്റിലേക്കു മാറ്റാന്‍ കേന്ദ്ര വിനോദസഞ്ചാര വകുപ്പു ശ്രമിക്കുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ ഇതിനകം വിനോദസഞ്ചാരത്തിനു വ്യവസായ പദവി നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരത്തിന് അടിസ്ഥാനസൗകര്യപദവി നല്‍കുന്നത് ഈ മേഖലയുടെ വളര്‍ച്ചയ്ക്കു കൂടുതല്‍ ഉത്തേജനമേകും. ദേശീയ വിനോദസഞ്ചാര ബോര്‍ഡ് എന്ന ആശയം ഗവണ്മെന്റിന്റെ പരിഗണനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: