പാട്ന : ബീഹാറിലെ സസാറാമിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്ക്. ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ ബീഹാറിലെ വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ബോംബ് സ്ഫോടനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമനവമി ദിനത്തില്‍ സംഘര്‍ഷമുണ്ടായിടത്താണ് സ്ഫോടനവുമുണ്ടായത്. പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബംഗാളില്‍ 38 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ബീഹാറിലെ നളന്ദയില്‍ 27 പേരെയും സസാരാമില്‍ 18 പേരെയും സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ബീഹാറിലെ സംഘര്‍ഷങ്ങളില്‍ അസ്വഭാവിക ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചത്.
അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ബീഹാറില്‍ സന്ദര്‍ശനം നടത്തും. സസാറാമിലെ സംഘര്‍ഷത്തിന്റെ സ്ഥിതിഗതികള്‍ അദ്ദേഹം നേരിട്ടെത്തി വിലയിരുത്തും. സംസ്ഥാനത്ത് രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷം തുടരുന്നത് സംബന്ധിച്ചും അമിത് ഷാ നേരിട്ട് അന്വേഷണം നടത്തും. ശേഷം നവാഡയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: