തിരുവനന്തപുരം: ഫൊക്കാന കേരളാ കോണ്‍വന്‍ഷനില്‍ ഭാഷയ്ക്കൊരു ഡോളര്‍ പുരസ്കാരം പ്രവീണ്‍ രാജ് ആര്. എല്‍. ഏറ്റുവാങ്ങി. മുന്‍ മന്ത്രി മോന്‍സ് ജോസഫാണ് അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്.
മാതൃഭാഷയോടുള്ള സ്നേഹംകൊണ്ട് അമേരിക്കന്‍ മലയാളികള്‍, 1992 ല്‍ ആരംഭിച്ച പദ്ധതിയാണ് ഭാഷയ്ക്കൊരു ഡോളര്‍. കേരള സര്‍വകലാശാലയോട് കൈകോര്‍ത്തുകൊണ്ടാണ് ഫൊക്കാന ഈ പുരസ്കാരം നല്‍കിവരുന്നത്. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളില്‍ നിന്നും അയച്ചുകിട്ടിയ മലയാളഭാഷയേയും സാഹിത്യത്തെയും സംബന്ധിച്ച ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നാണ് പുരസ്കാരം കിട്ടിയ പ്രബന്ധം തെരഞ്ഞെടുത്തത്.
കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. (ഡോ.) വി. രാജീവ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ പ്രൊഫ. (ഡോ.) പി. എസ്. രാധാകൃഷ്ണന്, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ പ്രൊഫ. ഡോ. എ. ഷീലാകുമാരി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരനിര്‍ണ്ണയം നടത്തിയത്.
സാഹിത്യരൂപങ്ങളുടെ നിര്‍മ്മിതിയില്‍ മാത്രമല്ല,സാഹിത്യവിമര്‍ശനത്തിന്റെ നിര്‍മ്മിതിയിലും സര്‍ഗ്ഗാത്മകത പ്രവര്‍ത്തിക്കുമെന്ന് തെളിയിക്കുന്ന പുതുമനിറഞ്ഞ ആഖ്യാനരീതിയാണ് പ്രവീണിന്റെ പ്രബന്ധത്തെ വേറിട്ടുനിര്‍ത്തുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
അമ്മയ്ക്ക് മക്കള്‍ നല്കുന്ന സ്നേഹസമ്മാനമെന്നാണ് ഈ പുരസ്കാരത്തെ ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് സജി പോത്തന് വിശേഷിപ്പിച്ചത്. വൈസ് ചെയര്‍ സണ്ണി മറ്റമന, ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പന്,
അംഗങ്ങളായ സജിമോന്‍ ആന്റണി ,ജോജി തോമസ് കോര്‍ഡിനേറ്റര്‍ ജോര്‍ജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: