തിരുവനന്തപുരം: ജീവനക്കാരുടെ സാമൂഹിക, സാമ്പത്തിക സുരക്ഷാ പദ്ധതിയായ സാറ്റിയൂട്ടറി പെന്ഷന് നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്ഷന് നടപ്പക്കിയിട്ട് 10 വര്‍ഷം തികയുന്ന ഏപ്രില്‍ ഒന്നിന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും.
അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് 2016ല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്കി ഭരണത്തിലേറിയ ഇടതുമുന്നണി സര്‍ക്കാര്‍ തുടര്‍ ഭരണത്തില്‍ പോലും പറഞ്ഞ വാക്കുപാലിച്ചിട്ടില്ല. മാത്രമല്ല സാറ്റിയൂട്ടറി പെന്ഷന് നിലവിലുണ്ടായിരുന്ന നിരവധി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടപ്പാക്കുകയും, സംസ്ഥാനത്ത് നിയമപ്രാബല്യം നല്കി ഉത്തരവിറക്കുകയും ചെയ്തു.
2021 ഏപ്രില്‍ 30ന് പുനഃപരിശോധന സമിതി നല്കിയ റിപ്പോര്‍ട്ട് പുറത്തുവിടാതെ പൂഴ്ത്തി ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നു. പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും എത്രയും വേഗം സാറ്റിയൂട്ടറി പെന്ഷന് പുനഃസ്ഥാപിച്ച് സാമൂഹ്യനീതി ഉറപ്പുവരുത്തണമെന്ന് എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുമ്പിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏപ്രില്‍ ഒന്നിന് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പ്രകാശ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: