ന്യൂദല്‍ഹി: സൈനികശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 9,100 കോടി രൂപയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സൈന്യത്തിനായി മെച്ചപ്പെട്ട ആകാശ് വെപ്പണ്‍ സിസ്റ്റം, 12 വെപ്പണ്‍ ലൊക്കേറ്റിംഗ് റഡാറുകള്‍, ഡബ്ല്യുഎല്‍ആര്‍ സ്വാതി (പ്ലെയിന്‍സ്) എന്നിവയ്ക്കായ് 9,100 കോടി രൂപയുടെ കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചത്. ഇന്നലെ പ്രതിരോധമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തുകയും ഈ നീക്കം സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, എംഎസ്എംഇ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും പറഞ്ഞു. ഈ കരാര്‍ ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് കാര്യമായ ഉത്തേജനം നല്‍കുമെന്നും തദ്ദേശീയ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: