തൃശൂര്‍ : പാര്‍ക്കില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വീണ് റവന്യൂ മന്ത്രി കെ. രാജന് പരിക്കേറ്റു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് പരിക്കേറ്റത്.
പാര്‍ക്കിലെ ചവിട്ട് പടി ഇറങ്ങുന്നതിനിടെ കാല് തെറ്റി വീഴുകയായിരുന്നു. ഉടനെ തന്നെ മന്ത്രിയെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ആരോഗ്യ നില തൃപ്തികരമാണെന്ന് മന്ത്രി രാജന്റെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: