തിരുവനന്തപുരം : ദുരിതാശ്വാസ നിധി തന്നിഷ്ടപ്രകാരം ആളുകള്‍ക്ക് വിതരണം ചെയ്തെന്ന കണ്ടെത്തല്‍ ഗൗരവമുള്ളതാണ്. അധികാരത്തില്‍ കടിച്ചു തൂങ്ങാതെ മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ച ഹര്‍ജി ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത ഉത്തരവിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്നിഷ്ടപ്രകാരം ആളുകള്‍ക്ക് ദുരിതാശ്വാസ നിധി വിതരണം ചെയ്തതായി കണ്ടെത്തിയത് ഗൗരവതരമാണ്. ലോകായുക്തയുടെ വിധി മുഖ്യമന്ത്രിക്കെതിരാണ്. ധാര്‍മ്മികമായി മുഖ്യമന്ത്രിക്കേറ്റ വലിയ തിരിച്ചടിയാണിത്.
ഹര്‍ജി മൂന്നംഗ വിശാല ബെഞ്ചിന് വിട്ടെങ്കിലും മുഖ്യമന്ത്രിക്ക് ഈ കേസില്‍ നിന്ന് ഒളിച്ചോടാനാവില്ല. കേസില്‍ വിധി പ്രസ്താവന നടത്താന്‍ ലോകായുക്ത ഒരു വര്‍ഷം വൈകിയത് സംശയാസ്പദമാണ്. വിധി മുഖ്യമന്ത്രിക്ക് അനുകൂലമാകാന്‍ ഒരു സാധ്യതയും കാണുന്നില്ല. മുഖ്യമന്ത്രിക്ക് ഈ കേസില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. അധികാരത്തില്‍ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവെച്ചൊഴിയുകയാണ് വേണ്ടതെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: