കണ്ണൂര്‍: ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാക ആദ്യമായി ഉയര്‍ത്തിയ മണിപ്പൂരിന്റെ തലസ്ഥാന നഗരിയായ ഇംഫാലിലെ മൊയ്രാംങ്ങ് എന്ന ചരിത്ര ഭൂമിയിലേക്ക് പതാക ഉയര്‍ത്തിയതിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും മൂന്നു പേര്‍.
എല്ലാ വര്‍ഷവും അമ്പതില്‍ താഴെ പൂര്‍വ്വ സൈനികര്‍ക്ക് പുണ്യഭൂമി സന്ദര്‍ശിക്കാനും പതാക ഉയര്‍ത്തിയതിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കാളികളാവാനും ഭാഗ്യം ലഭിക്കാറുണ്ട്. ഇക്കുറി മുപ്പത്തഞ്ച് ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മണിപ്പൂര്‍ സര്‍ക്കാരിന്റെ അതിഥികളായി ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്. അതില്‍ കേരളത്തില്‍ നിന്നും മൂന്നു പേരാണ് നിശ്ചയിക്കപ്പെട്ടിട്ടുളളത്. കൊല്ലത്തു നിന്നും പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് മധു വട്ടവിള, വൈസ് പ്രസിഡണ്ടുമാരായ ഏറണാകുളത്തെ എസ്. സഞ്ജയന്‍, കണ്ണൂരില്‍ നിന്നും പി.ആര്‍. രാജന്‍ എന്നിവരാണ് മൂന്നു പേര്‍.
ഏപ്രില്‍ 13,14 തീയ്യതികളില്‍ മണിപ്പൂര്‍ സര്‍ക്കാരിന്റെ അതിഥികളായാണ് ഇവര്‍ ഇംഫാലിലെ മൊയ്രാംങ്ങില്‍ കഴിയുക. 1944 ഏപ്രില്‍ 14. അന്നാണ് ഐഎന്‍എ നമ്മുടെ മണ്ണില്‍ മൂവര്‍ണ്ണ പതാക ആദ്യമായി ഉയര്‍ത്തിയത്. മണിപ്പൂര്‍ സര്‍ക്കാരിന്റെ അതിഥികളായെത്തുന്ന ഇവര്‍ക്ക് ഗവര്‍ണ്ണറുടെ കൂടെ ഭക്ഷണം, സര്‍ക്കാരിന്റെ നേതൃത്വത്തിലുളള സാംസ്‌ക്കാരിക പരിപാടി എന്നിവ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: