ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനൊന്നും അദാനിയെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നതിന് ഉദാഹരണമാണ് അദാനി മാധ്യമരംഗത്ത് നടത്തിയ പുതിയ ബിസിനസ് നീക്കം. ബിജെപി വിരുദ്ധ മാധ്യമമെന്ന് പേര് കേട്ട രാഘവ് ബാലിന്റെ ക്വിന്റിലിയന്‍ ബിസിനസ് മീഡിയയുടെ 49 ശതമാനം ഓഹരികള്‍ ആണ് അദാനിവാങ്ങിയത്.
47.84 കോടി രൂപയ്ക്കാണ് ഈ ഏറ്റെടുക്കല്‍ നടത്തിയത്. നേരത്തെ നടന്ന തീരുമാനമനുസരിച്ച് മാര്‍ച്ച് 27നാണ് അദാനി ബാക്കിയുള്ള 47.84 കോടി രൂപ നല്കി ഇടപാട് പൂര്‍ത്തിയാക്കിയത്.
ബ്ലൂം ബര്‍ഗ് ക്വിന്റ്, (ഇപ്പോള്‍ ബിക്യു പ്രൈം ) ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ നടത്തുന്ന കമ്പനിയാണ് ക്വിന്റിലിയോണ്‍ ബിസിനസ് മീഡിയ കടുത്ത ബിജെപി വിരോധമാണ് ബ്ലൂം ബര്‍ഗ് ക്വിന്റിന്റെ അടിസ്ഥാന സ്വഭാവം. നേരത്തെ കടുത്ത ഇടതുപക്ഷ ടിവി ചാനലായ പ്രണോയ് റോയിയുടെ എന്‍ഡിടിവിയും ഈയിടെ അദാനി വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: