Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മേതില്‍ ദേവികയുടെ പുത്രന്റെ പിതൃത്വം എന്റെ മേല്‍ ചാര്‍ത്തുന്നു; ഓണ്‍ലൈന്‍ മാധ്യമത്തെക്കൊണ്ട് ജീവിക്കാന്‍ വയ്യാതായെന്ന് രാജീവ് ഗോവിന്ദന്‍

സിനിമാ നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍ ഓണ്‍ലൈന്‍ ചാനലുകാരെക്കൊണ്ടും ട്രോളന്മാരെക്കൊണ്ടും തോറ്റുപോയ സ്ഥിതിയിലാണ്. മുകേഷും മേതില്‍ ദേവികയും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്തയ്‌ക്കു പിന്നാലെയാണ് രാജീവ് ഗോവിന്ദന് നേരെ സൈബര്‍ ആക്രമണം ശക്തമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2023, 09:24 pm IST
in Kerala

സിനിമാ നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍ ഓണ്‍ലൈന്‍ ചാനലുകാരെക്കൊണ്ടും ട്രോളന്മാരെക്കൊണ്ടും തോറ്റുപോയ സ്ഥിതിയിലാണ്. മുകേഷും മേതില്‍ ദേവികയും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്തയ്‌ക്കു പിന്നാലെയാണ് രാജീവ് ഗോവിന്ദന് നേരെ സൈബര്‍ ആക്രമണം ശക്തമായിരിക്കുന്നത്. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നും മേതില്‍ ദേവിക ആദ്യം വിവാഹം ചെയ്തത് രാജീവ് നായര്‍ എന്നൊരാളെയാണെന്നും ആ വ്യക്തി താനല്ലെന്നും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് രാജീവ് ഗോവിന്ദന്‍. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാളിയന്റെ നിര്‍മാതാവ് കൂടിയാണ് രാജീവ് ഗോവിന്ദന്‍.  

ഇപ്പോല്‍ തനിക്ക് തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും രാജീവ് ഗോവിന്ദന്‍ പറയുന്നു. മേതില്‍ ദേവിക ആദ്യ വിവാഹം ചെയ്യുന്നത് രാജീവ് നായര്‍ എന്ന വ്യക്തിയെയാണ്. 2002ല്‍ വിവാഹിതരായ ഇവര്‍ 2004ല്‍ വേര്‍പിരിഞ്ഞു. പേരിലെ സാദൃശ്യമാണ് രാജീവ് ഗോവിന്ദന് വിനയായത്.  സച്ചി-പൃഥ്വി കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ‘അനാര്‍ക്കലി’ യുടെ നിര്‍മ്മാതാവ് കൂടിയാണ് രാജീവ് ഗോവിന്ദന്‍.  

“ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതില്‍ ദേവികയ്‌ക്ക് ചാര്‍ത്തി നല്‍കി. ഭാവനാസമ്പന്നമായ കഥകള്‍ ചമച്ചു. എന്ത് മാധ്യമ പ്രവര്‍ത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം.”-രാജീവ് ഗോവിന്ദന്‍ സമൂഹമാധ്യമത്തില്‍ എഴുതുന്നു.  

രാജീവ് ഗോവിന്ദന്റെ പോസ്റ്റ്: ആ രാജീവ് നായര്‍ ഞാനല്ല  

“ആ രാജീവ് നായര്‍ ഞാനല്ല…മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് രാജീവ് നായര്‍ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ഒരു ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതില്‍ ദേവികയ്‌ക്ക് ചാര്‍ത്തി നല്‍കി. ഭാവനാസമ്പന്നമായ കഥകള്‍ ചമച്ചു. എന്ത് മാധ്യമ പ്രവര്‍ത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം.

ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതില്‍ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലില്‍ ചാര്‍ത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭര്‍ത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ “രാജീവ് “മാരും ഒന്നല്ല.”- ഇതാണ് രാജീവ് ഗോവിന്ദന്റെ പോസ്റ്റ്.  

നല്ലൊരു ഗാനരചയിതാവും കൂടിയാണ് രാജീവ് ഗോവിന്ദ്. ട്രിവാന്‍ഡ്രം ലോഡ്ജിലെ കണ്ണിന്നുള്ളില്‍ നീ കണ്‍മണി, ഓര്‍ഡിനറിയിലെ സുന്‍ സുന്‍ സുന്ദരിത്തുമ്പീ, അനാര്‍ക്കലിയിലെ ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി, വാനം ചായും, സാഹിബാ..സാഹിബാ…എന്നീ ഗാനങ്ങള്‍ എഴുതിയത് രാജീവ് ഗോവിന്ദാണ്. സിനിമയോടും പാട്ടെഴുത്തിനോടുമുള്ള വല്ലാത്ത ഇഷ്ടമാണ് രാജീവ് ഗോവിന്ദിനെ സിനിമാ നിര്‍മ്മാതാവാക്കിയത്. അദ്ദേഹം നിര്‍മ്മിച്ച ഓര്‍ഡിനറി, അനാര്‍ക്കലി എന്നീ സിനിമകള്‍ സാമ്പത്തിക വിജയമായിരുന്നു. 

Tags: ഐഎസ്Social MediaTrollനടന്‍ മുകേഷ്Methil Devikaസമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ഓണ്‍ലൈന്‍ മാധ്യമരാജീവ് ഗോവിന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

പുതിയ വാര്‍ത്തകള്‍

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.