ഇരുപത് നാളിന് ശേഷം സുജയ പാര്‍വതിയുടെ സസ്‌പെന്‍ഷന്‍ ചാനല്‍ നിരുപാധികം പിന്‍വലിക്കുന്നു…..
സസ്‌പെന്‍ഡ് ചെയ്ത് ഇല്ലാതാക്കിക്കളയാമെന്ന ആ ധിക്കാരത്തിന്റെ മുന ഒടിഞ്ഞു. ആര്‍ എസ് എസ് അനുബന്ധ സംഘടനകള്‍ക്ക് അയിത്തം പ്രഖ്യാപിച്ച ഒരു ചാനല്‍ പ്രമാണിയുടെ ധാര്‍ഷ്ട്യം . കൊമ്പുകുത്തുന്നു. കേസരി വേദിയില്‍ പങ്കെടുത്ത ലീഗ് നേതാവ് കെ എന്‍ എ ഖാദറിനും ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ക്കും എതിരെ വാര്‍ത്ത ചമച്ച അതേ പ്രമാണിയും അനുചരന്മാരുമാണ് വനിതാ ദിനത്തില്‍ ബി എം എസ് സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തതിന് സുജയ പാര്‍വതി എന്ന ന്യൂസ് എഡിറ്ററെ സസ്‌പെന്‍ഡ് ചെയ്ത് വിരട്ടാന്‍ നോക്കിയത് ….
ബി എം എസിനെതിരെ , സമാന ചിന്താഗതിയുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള നീക്കമാണ് അതിലൂടെ ലക്ഷ്യമിട്ടത് … അത്തരം സംഘടനകളുടെ വേദി പങ്കിട്ടാല്‍ പണി പോകും , നിങ്ങളെ അവസാനിപ്പിച്ചു കളയും എന്നായിരുന്നു ഭീഷണി. മോദിയെക്കുറിച്ച് നല്ലതു പറഞ്ഞാല്‍ പിന്‍ തുടര്‍ന്ന് വേട്ടയാടുമത്ര….
ബി എം എസ് പരിപാടിയില്‍ പോയതിന്, പ്രധാനമന്ത്രി മോദിയെക്കുറിച്ച് നല്ലത് പറഞ്ഞതിന് മാപ്പ് പറയണമെന്നായിരുന്നു വാദം. പക്ഷേ കളിക്കാനിറങ്ങിയ തട്ട് മാറിപ്പോയി …. പറഞ്ഞതില്‍ സുജയ ഉറച്ചു നിന്നു. നൂറ് കണക്കിന് ബി എം എസ് പ്രവര്‍ത്തകര്‍ ചാനല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ….
മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സംരക്ഷണത്തിന് അംഗമാണോ അല്ലയോ എന്ന് നോക്കാതെ ഇടപെടേണ്ട പത്രപ്രവര്‍ത്തക യൂണിയന്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാന്‍ പോലും പേടിച്ച് വാക്കൈ പൊത്തിയിരുന്നപ്പോഴാണ് ബി എം എസു കാര്‍ കൊടി ഉയര്‍ത്തിയത്. വനിതാ ദിനത്തില്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്ക് അനീതി നേരിട്ടിട്ടും വനിതാ മാധ്യമപ്രവര്‍ത്തക കൂട്ടായ്മ വാ മൂടിയിരുന്നപ്പോഴാണ് ബി എം എസ് തൊഴിലാളികള്‍ മുദ്രാവാക്യം മുഴക്കി നിരത്തിലിറങ്ങിയത് …. ചുമട്ടുകാരും തയ്യല്‍ത്തൊഴിലാളികളും ഓട്ടോ െ്രെഡവര്‍മാരുമടക്കമുള്ളവര്‍ ആ പ്രതിഷേധത്തിന്റെ ഭാഗമായി …. അന്ധമായ രാഷ്‌ട്രീയ വിരോധം കൊണ്ട് ചാനല്‍ ഹുങ്കിന്റെ ബലത്തില്‍ എന്തുമായിക്കളയാമെന്ന് കരുതിയ ലക്ഷണമൊത്ത കങ്കാരു ജേണലിസ്റ്റുകളുടെ ധാര്‍ഷ്ട്യത്തെ അവര്‍ വെല്ലുവിളിച്ചു ….
സുജയയ്‌ക്കനുകൂലമായി ഉയര്‍ന്ന എല്ലാ ശബ്ദങ്ങളെയും സ്വാധീനം കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതിയതിനും തിരിച്ചടി കിട്ടി. രാഷ്‌ട്രീയ അയിത്തത്തിനും അനീതിക്കുമെതിരെ സമൂഹ മാധ്യമങ്ങളില്‍ ശബ്ദമുയര്‍ന്നു ….
ഒടുവില്‍ അവര്‍ തിരുത്തുകയാണ് ….
അത്രയും നല്ലത് …..
ഇരുപത് ദിവസത്തിന് ശേഷം സുജയ ഇന്ന് വീണ്ടും ചാനലില്‍ ജോലിക്ക് കയറും …. പറഞ്ഞ ഒരു വാക്ക് പോലും തിരുത്താതെ, മാപ്പ് പറയാതെ …
സുജയ പാര്‍വതി പങ്കെടുത്തത് ബി എം എസ് വേദിയിലാണെന്ന ഓര്‍മ്മ നടപടികള്‍ക്ക് മൂര്‍ച്ച കൂട്ടുന്നവര്‍ക്ക് ഉണ്ടായിരിക്കുന്നത് നല്ല പാഠമാണ് ….
ധീരമായ എല്ലാ ശബ്ദങ്ങള്‍ക്കും ഈ വേദിയിലിടമുണ്ടാകും …. ഒറ്റപ്പെടുത്തലുകള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കുന്ന കരുത്ത് കൂടെയുണ്ടാകും ….
സതീശ് മാധവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: