കോട്ടയം: ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗത്തിനെത്തുന്നവര്‍ക്ക് കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വൈവിധ്യമാര്‍ന്ന വിഭവങ്ങളും ആസ്വദിക്കാം. ‘ചര്‍ച്ചയും ആഹാരവും’, സംസ്കാരിക പരിപാടികള്‍, മിനി തൃശൂര്‍ പൂരം, പരമ്പരാഗത ഓണസദ്യ, ചായ വള്ളം (വള്ളത്തിലിരുന്നുള്ള ചായസല്‍ക്കാരം) തുടങ്ങി നിരവധി കാര്യങ്ങള്‍ പ്രതിനിധികള്‍ക്കായി സംഘടിപ്പിക്കുന്നുണ്ട
കലാപരിപാടികൾ തടാകത്തിന് കുറുകെ നിർമ്മിച്ച പ്രത്യേക പ്ലാറ്റ്ഫോമിലാണ് അവതരിപ്പിക്കുന്നത്. 150 കലാകാരൻമാർക്ക് ഒരേ സമയം മൂന്ന് വേദികളിൽ പരിപാടികൾ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് സജ്ജീകരണം.
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെ കുമരകത്തു നടക്കുന്ന യോഗത്തില്‍ ജി 20 അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങള്‍, വിവിധ അന്താരാഷ്ട്ര പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 120ലധികം പ്രതിനിധികള്‍ പങ്കെടുക്കും. ജി20 യുടെ സാമ്പത്തികവികസന മുന്‍ഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ബഹുമുഖ ചര്‍ച്ചകള്‍ നടക്കും. നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
. ഷെര്‍പ്പ യോഗങ്ങളില്‍ ഉരുത്തിരിയുന്ന ചര്‍ച്ചകള്‍ 2023 സെപ്തംബറില്‍ നടക്കുന്ന ന്യൂഡല്‍ഹി ഉച്ചകോടിയിലെ പ്രഖ്യാപനങ്ങള്‍ക്ക് അടിത്തറ പാകും. ഷെര്‍പ യോഗത്തോടനുബന്ധിച്ച വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടക്കും. ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ അടങ്ങുന്ന ട്രോയിക്കയുടെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യയുടെ ജി 20 ഷെര്‍പ അമിതാഭ് കാന്താണ്.
ജി20 ഷെര്‍പകള്‍ ജി 20 അംഗങ്ങളുടെ പ്രതിനിധി സംഘത്തലവന്മാര്, ക്ഷണിക്കപ്പെട്ടവര്‍, എമര്‍ജിങ് മാര്‍ക്കറ്റ് ഇക്കണോമീസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ തുടങ്ങിയവയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: