കോട്ടയം: ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 2 വരെ കുമരകത്തു നടക്കും. ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത് അധ്യക്ഷനാകും. ജി 20 അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങള്‍, വിവിധ അന്താരാഷ്ട്ര പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 120ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന നാലു ദിവസത്തെ സമ്മേളനത്തില്‍, ജി20 യുടെ സാമ്പത്തികവികസന മുന്‍ഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ബഹുമുഖ ചര്‍ച്ചകള്‍ നടക്കും. നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ആഗോളതലത്തില്‍ ആശങ്കയുണര്‍ത്തുന്ന നിരവധി വിഷയങ്ങളില്‍ ഷെര്‍പ്പമാരുടെ രണ്ടാം യോഗം പ്രവര്‍ത്തിക്കും. കൂടാതെ ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തകസമിതികള്‍ക്കുകീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. കൂടാതെ, 11 നിര്‍വഹണസമിതികളും 4 സംരംഭങ്ങളും (ഗവേഷണനവീകരണ സംരംഭ സദസ് അഥവാ ആര്‍ഐഐജി, അധികാരസമിതി, ബഹിരാകാശ സാമ്പത്തിക തലവന്മാരുടെ യോഗം അഥവാ എസ്ഇഎല്‍എം, മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കളുടെ വട്ടമേശസമ്മേളനം അഥവാ സിഎസ്എആര്) പൊതുസമൂഹം, സ്വകാര്യ മേഖല, പഠനഗവേഷണ വിഭാഗം, സ്ത്രീകള്‍, യുവാക്കള്‍, ശാസ്ത്രപുരോഗതി, ഗവേഷണം എന്നിവയുടെ വീക്ഷണകോണില്‍നിന്നു നയശുപാര്‍ശകളേകും. ഷെര്‍പ്പ യോഗങ്ങളുടെ ചര്‍ച്ചകള്‍ വിവിധ ഷെര്‍പ്പ ട്രാക്ക് സാമ്പത്തിക ട്രാക്ക് യോഗങ്ങളുടെ അനന്തരഫലങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. 2023 സെപ്തംബറില്‍ നടക്കുന്ന ന്യൂഡല്‍ഹി ഉച്ചകോടിയില്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്ന നേതാക്കളുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനമായി മാറുകയും ചെയ്യും.
ഈ കാലഘട്ടത്തിലെ വൈവിധ്യമാര്‍ന്ന ആഗോള വെല്ലുവിളികള്‍, വികസ്വര രാജ്യങ്ങളുടെ ആശങ്കകള്‍, സമാനമായ അന്താരാഷ്ട്ര കാര്യപരിപാടികള്‍, പ്രത്യേകിച്ചു വികസനവും പരിസ്ഥിതി അജണ്ടയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്താണ് ഇന്ത്യ ജി20 മുന്‍ഗണനകള്‍ തെരഞ്ഞെടുത്തത്. ഈ സാഹചര്യത്തില്‍, ഇന്ത്യയുടെ ജി20 പ്രമേയമായ ‘വസുധൈവ കുടുംബകം ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ വിശാലമായ പിന്തുണ വര്‍ധിപ്പിക്കുന്നതിനും നിര്‍ണായകവും അഭിലഷണീയവും ഉള്‍ക്കൊള്ളുന്നതും പ്രവര്‍ത്തനാധിഷ്ഠിതവുമായ ഫലങ്ങളില്‍ എത്തിച്ചേരുന്നതിനുമായി ജി20യുടെ സമാനകാഴ്ചപ്പാട് ഉചിതമായി ഉള്‍ക്കൊള്ളുന്നു. അത്തരം ഫലങ്ങള്‍ക്കായുള്ള പ്രത്യാശ വളര്‍ത്തുന്നതിനു ജി 20 ഒത്തുചേര്‍ന്നു കുടുംബമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.
ഹരിതവികസനവും കാലാവസ്ഥാ സമ്പദ്പ്രവര്‍ത്തനവും ലൈഫും (പരിസ്ഥിതിസൗഹൃദ ജീവിതശൈലി); ത്വരിതഗതിയിലുള്ളതും ഉള്‍ക്കൊള്ളുന്നതും ഊര്‍ജസ്വലവുമായ വളര്‍ച്ച; സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ (എസ്ഡിജികള്‍) പുരോഗതി ത്വരിതപ്പെടുത്തല്‍; സാങ്കേതിക പരിവര്‍ത്തനവും ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യവും; 21-ാം നൂറ്റാണ്ടിലെ ബഹുമുഖ സ്ഥാപനങ്ങള്‍; സ്ത്രീകളുടെ നേതൃത്വത്തിലെ വികസനം എന്നിവ ഇന്ത്യയുടെ ജി20 അധ്യക്ഷപദവിക്കാലത്തു നടക്കുന്ന ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: