ഉക്രൈനിൽ എം ബി ബി എസ് പഠനം നടത്തിയ ഇന്ത്യൻ വിദ്യാർഥികൾക്ക് അവസാന വർഷ പരീക്ഷ ഇന്ത്യയിൽ എഴുതുന്നതിന് അവസരം നൽകിയ കേന്ദ്ര സർക്കാർ നിലപാട് സ്വാഗതാർഹമെന്ന് ഇലക്ട്രോണിക്സ് ഐ ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
“രാജ്യത്തെ യുവജനങ്ങൾക്ക് നരേന്ദ്ര മോദി സർക്കാർ നൽകി വരുന്ന പ്രോത്സാഹനത്തിന്റെയും പിന്തുണയുടെയും മറ്റൊരുദാഹരണമാണ് പ്രസ്തുത നടപടി”, അദ്ദേഹം ട്വിറ്റെറിൽക്കുറിച്ചു.
യുദ്ധത്തെ തുടർന്ന് യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് രാജ്യത്ത് എം.ബി.ബി.എസ് പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യൻ എംബിബിഎസ് പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും തിയറി പരീക്ഷ. തെരഞ്ഞെടുത്ത സർക്കാർ മെഡിക്കൽ കോളജുകളിലാണ് പ്രാക്ടിക്കൽ നടത്തുക. ഈ രണ്ട് പരീക്ഷകളും വിജയിച്ച വിദ്യാർഥികൾ രണ്ട് വർഷ നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കണം. ഇത് ഒറ്റത്തവണത്തേക്ക് മാത്രമുള്ള തീരുമാനമാണെന്നും കേന്ദ്രം വ്യക്തമാക്കുകയുണ്ടായി. ഭാവിയെക്കുറിച്ചുള്ള ആശങ്കയിലായിരുന്ന മലയാളികളടക്കമുള്ളവിദ്യാർഥികൾക്ക് ആശ്വാസമാകുന്ന നടപടിയാണ് കേന്ദ്രത്തിൽ നിന്നും ഉണ്ടായിട്ടുള്ളത് .
ഉക്രൈനിൽ അവിചാരിതമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് വിവിധ നഗരങ്ങളിൽ കുടുങ്ങിപ്പോയ നിരവധി മലയാളികളടക്കം ഇരുപതിനായിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ വെറും ഇരുപത്തിയൊന്ന് ദിവസങ്ങൾക്കുള്ളിൽ സുരക്ഷിതരായി ഡൽഹിയിൽ എത്തിച്ച നടപടി അന്ന് തന്നെ വിവിധ രാജ്യങ്ങളുടെ പ്രശംസ നേടിയിരുന്നു.
‘ഓപ്പറേഷൻ ഗംഗ’ എന്ന പേരിൽ ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്നായ അക്കാലത്തെക്കുറിച്ചുള്ള നിരവധി ഓർമ്മച്ചിത്രങ്ങളും രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ പങ്ക് വച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: