തിരുവനന്തപുരം : മോദി ഭരണത്തേയും ബിഎംഎസിനേയും അനുകൂലിച്ച് സംസാരിച്ചെന്ന് ആരോപിച്ച് സസ്പെന്‍ഡ് ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതിയെ 24 ന്യൂസ് തിരിച്ചെടുത്തു. മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കിയതില്‍ ബിഎംഎസ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകുയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ചാനലിലെ നിക്ഷേപകരും ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്തതോടെയാണ് സുജയ തിരിച്ചെടുത്തത്.
24 ന്യൂസിലെ അസോസിയേറ്റ് ന്യൂസ് എഡിറ്ററായിരിരുന്നു സുജയ പാര്‍വതി. വനിതാ ദിനത്തോടനുബന്ധിച്ച് ബിഎംഎസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ സുജയ പാര്‍വതി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപിയുടേയും ഭരണത്തെ കുറിച്ച് പ്രസംഗിച്ചതിന് പിന്നാലെ ചാനല്‍ മേധാവി ശ്രീകണ്ഠന് നായരാണ് സസ്പെന്‍ഡ് ചെയ്തത്. ഇടതുപക്ഷ ചായ്വുള്ള ചാനലില്‍ ബിജെപി അനുകൂല പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ ട്രേഡ് യൂണിയന് എന്ന നിലയില്‍ ബിഎംഎസ് സിഐടിയുവിനേക്കാല് മികച്ച സംഘടനയാണ്. താന്‍ പറഞ്ഞതിലൊന്നും ഒരു മാറ്റവുനില്ലെന്നായിരുന്നു സുജയ പാര്‍വതിയുടെ നിലപാട്.
ബിഎംഎസിനേയും പ്രധാനമന്ത്രിയേയും അനുകൂലിച്ച് സംസാരിച്ചതിന് സസ്പെന്‍ഡ് ചെയ്തതില്‍ ചാനലിനെതിരെ പ്രതിഷേധം ഉടലെടുക്കുകയും ചെയ്തിരുന്നു. ചാനല്‍ അധികൃതര്‍ക്കെതിരെ ബിഎംഎസ് ശക്തമായ നിലപാട് കൈക്കൊള്ളുകയും ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധം കടുത്തതോടെ രണ്ടാഴ്ചയ്ക്ക് ശേഷമാണ് സുജയ പാര്‍വതിയുടെ സസ്പെന്ഷന് പിന്‍വലിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: