മുംബൈ: ഫാഷന്‍ ഷോയുടെ ഭാഗമായി ലക്ഷ്മീദേവിയുടെ ലോക്കറ്റ് ധരിച്ച് മാന്യതയില്ലാത്ത വസ്ത്രം ധരിച്ച് റാമ്പിലൂടെ നടന്നതിന് ബോളിവുഡ് നടി താപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയരുന്നു. മധ്യപ്രദേശിലെ ഇന്ദോറില്‍ നിന്നുള്ള ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകന്‍ ഏകലവ്യ സിങ്ങ് ഗൗറാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മീദേവിയെ ധരിയ്‌ക്കേണ്ടത് ഇങ്ങിനെയോ? നടി താപ്സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം.
മാന്യതയുടെ അതിര് വിടുന്ന വസ്ത്രം ധരിച്ച് ലക്ഷ്മീ ദേവിയുടെ ലോക്കറ്റും നെഞ്ചില്‍ അണിഞ്ഞ് ഫാഷന്‍ ഷോയുടെ ഭാഗമായി റാമ്പിലൂടെ നടക്കുക വഴി സനാതന ധര്‍മ്മത്തെ നടി മുറിവേല്‍പ്പിച്ചെന്ന് ഏകലവ്യ സിങ്ങ് ഗൗര്‍ പറഞ്ഞു. തെളിവായി ഇന്‍സ്റ്റഗ്രാമില്‍ താപ്സി പന്നു പങ്കുവെച്ച ചിത്രവും പരാതിക്കാരന്‍ പൊലീസില്‍ ഹാജരാക്കിയിട്ടുണ്ട്.
സനാധന ധര്‍മ്മത്തെ താപ്സി പന്നു തന്ത്രപരമായ രീതിയില്‍ ചെറുതാക്കിക്കളഞ്ഞുവെന്നും എകലവ്യ സിങ്ങ് ഗൗര്‍ പറയുന്നു. മാര്‍ച്ച് 14ന് നടന്ന ലാക്മെ ഫാഷന്‍ വീക്കില്‍ പങ്കെടുത്തപ്പോഴാണ് താപസി പന്നു ലക്ഷ്മീദേവിയുടെ ലോക്കറ്റ് ധരിച്ച്, ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രവുമണിഞ്ഞ് റാമ്പില്‍ നടന്നത്. ഈ വിവാദ ഫോട്ടോകള്‍ പിന്നീട് താപ്സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
കടുത്ത മോദി സര്‍ക്കാര്‍ വിമര്‍ശകയാണ് ബോളിവുഡ് നടിയായ താപ്സി പന്നു. അനുരാഗ് കശ്യപ്, സ്വര ഭാസ്കര്‍ എന്നിവരുമായി ചേര്‍ന്ന് പൗരത്വ ബില്ലിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെയും ദേശീയ പൗരത്വ രജിസ്ട്രിയ്‌ക്കെതിരായും താപ്സി പന്നു പ്രതികരിച്ചിരുന്നു. കങ്കണ റണാവത്തുമായി നിരന്തരം വാക് പോര് നടത്തുന്ന നടി കൂടിയാണ് താപ്സി പന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: