തിരുവനന്തപുരം: ജൂണ്‍ ഒന്നു മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന ശിപാര്‍ശ മെമ്മോകള്‍ ഡിജിലോക്കറില്‍ കൂടി ലഭ്യമാക്കാന്‍ കമ്മീഷന് തീരുമാനിച്ചു. പിഎസ്സി സ്വന്തമായി വികസിപ്പിച്ചെടുത്ത റൊട്ടേഷന്‍ സോഫ്റ്റ്വെയര് വിനിയോഗിച്ച് നിയമന ശിപാര്‍ശ തയാറാക്കാന്‍ കമ്മീഷന് അനുമതി നല്‍കിയിട്ടുണ്ട്.
ബഹുഭൂരിപക്ഷം തസ്തികകളിലും ഈ സോഫ്റ്റ്വെയര് പ്രാവര്‍ത്തികമാക്കാനാണ് കമ്മീഷന് ആലോചിക്കുന്നത്. ഇത് മുഖേന റൊട്ടേഷന്‍ തയാറാക്കുന്ന തസ്തികകള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയമന ശിപാര്‍ശ മെമ്മോ ഡിജി ലോക്കറില്‍ കൂടി ലഭിക്കുന്നത്. പ്രൊഫൈല്‍ ആധാറുമായി ലിങ്ക് ചെയ്തവര്‍ക്കാണ് ഈ സേവനം ലഭിക്കുക.
ഭാവിയില്‍ നിയമന പരിശോധന സുഗമമാക്കാനും ഇത് സഹായിക്കും. നിയമന ശിപാര്‍ശ മെമ്മോ നേരിട്ട് അയച്ചുകൊടുക്കുന്ന നിലവിലെ രീതി തുടരും. വിവിധ ജില്ലകളില്‍ എന്‍സിസി/സൈനിക ക്ഷേമ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലര്‍ക്ക്/ ക്ലര്‍ക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടന്മാര് മാത്രം), കേരള സ്റ്റേറ്റ് ബാംബൂ കോര്പ്പറേഷന് ലിമിറ്റഡില്‍ ടെക്നീഷ്യന് ഗ്രേഡ് 2 (ഓപ്പറേറ്റര്‍ ഗ്രേഡ് 2) തസ്തികകളിലേക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാനും കമ്മീഷന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: